ഖലിസ്ഥാൻ നേതാവിന്‍റെ കൊലപാതകം: കനേഡിയൻ സർക്കാറിന്‍റെ ആരോപണം തള്ളി ഇന്ത്യ

ന്യൂഡൽഹി: കനേഡിയൻ മണ്ണിൽ ഇന്ത്യൻ ഏജന്‍റുമാർ ഖലിസ്ഥാൻ നേതാവിനെ കൊലപ്പെടുത്തിയെന്ന ആരോപണം തള്ളി ഇന്ത്യ. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണങ്ങൾ കാനഡയിലെ ഖലിസ്ഥാൻ പ്രവർത്തകരുടെ വിഘടന പ്രവർത്തനങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

കാനഡയിൽ അഭയം നൽകി ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണിയായി പ്രവർത്തിക്കുന്ന ഖലിസ്ഥാൻ ഭീകരരുടെ വിഷയത്തിൽനിന്നും ശ്രദ്ധ തിരിക്കാനാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ. ഈ വിഷയത്തിൽ കനേഡിയൻ സർക്കാറിന്‍റെ നിഷ്‌ക്രിയത്വം ദീർഘകാലമായുള്ള ആശങ്കയാണ്. സമാനമായ ആരോപണങ്ങൾ കനേഡിയൻ പ്രധാനമന്ത്രി തന്നെ നേരത്തെ ഇന്ത്യൻ പ്രധാനമന്ത്രിയോട് ഉന്നയിച്ചിരുന്നു, എന്നാൽ അവ പൂർണ്ണമായും തള്ളിയതാണ് -പ്രസ്താവനയിൽ പറയുന്നു.

ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജറുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയതിന് പിന്നാലെയാണ് ഇന്ത്യയുടെ മറുപടി വന്നിരിക്കുന്നത്. ഇ​ന്ത്യ​ൻ എം​ബ​സി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​വ​ൻ കു​മാ​ർ റാ​യി​യെ​യാ​ണ് കാനഡ പു​റ​ത്താ​ക്കി​യ​ത്.

ജൂണിൽ ബ്രിട്ടീഷ് കൊളംബിയയിൽ ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യ നിയോഗിച്ച ഏജന്റുമാർക്ക് പങ്കുണ്ടെന്ന് വിശ്വസനീയമായ വിവരമുണ്ടെന്നാണ് ജസ്റ്റിൻ ട്രൂഡോ കനേഡിയൻ പാർലമെന്റിൽ അറിയിച്ചത്. തുടർന്നാണ് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയത്. ക​നേ​ഡി​യ​ൻ മ​ണ്ണി​ൽ ഒ​രു ക​നേ​ഡി​യ​ൻ പൗ​ര​നെ കൊ​ല​പ്പെ​ടു​ത്തിയതിൽ ഒ​രു വി​ദേ​ശ സ​ർ​ക്കാ​റി​ന്‍റെ പ​ങ്ക് കാനഡയുടെ പ​ര​മാ​ധി​കാ​ര​ത്തിലുള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെന്നും ട്രൂഡോ പറഞ്ഞിരുന്നു.

ഇതോടെ ഇന്ത്യ - കാനഡ ബന്ധം കൂടുതൽ വഷളായി. ഇന്ത്യയിൽ നടന്ന ജി20 ഉച്ചകോടിയിൽ ഖ​ലി​സ്ഥാ​ൻ വാദികളുടെ കാനഡയിലെ ഇന്ത്യ വിരുദ്ധ നീക്കം തടയുന്നതിലെ അലംഭാവത്തെക്കുറിച്ച് ന​രേ​ന്ദ്ര മോ​ദി ജ​സ്റ്റീ​ൻ ട്രൂ​ഡോ​യെ ശക്തമായ ഭാഷയിൽ പ്രതിഷേധം അ​റി​യി​ച്ചി​രു​ന്നു.

Tags:    
News Summary - India rejects Canadian Prime Minister Justin Trudeau’s allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.