ന്യൂഡൽഹി: വേൾഡ് ട്രേഡ് ഒാർഗനൈസേഷനിൽ സൗരോർജ പോളിസിയുമായി ബന്ധപ്പെട്ട് യു.എസ് നടത്തിയ നിയമ യുദ്ധത്തിന് മറുപടിയുമായി ഇന്ത്യ. വിദേശ വിൽപനക്കാർക്ക് സോളാർ സെല്ലുകളും മൊഡ്യൂളുകളും രാജ്യത്ത് വിൽകാനുള്ള നിയമം നടപ്പാക്കുന്നതിൽ ഇന്ത്യ പരാജയപ്പെെട്ടന്നായിരുന്നു യു.എസിെൻറ പരാതി. ഇന്ത്യയുടെ സൗരോർജ്ജ ഇൻഡസ്ട്രി സംരക്ഷിക്കുന്നതിെൻറ ഭാഗമായാണിതെന്നും യു.എസ് ആരോപിച്ചിരുന്നു.
വേൾഡ് ട്രേഡ് ഒാർഗനൈസേഷൻ നിയമങ്ങൾക്കനുസരിച്ച് രാജ്യത്ത് നിയമങ്ങൾ മാറ്റിയിട്ടുണ്ടെന്നും സമ്മർദ്ദം ചെലുത്തി യു.എസ് കച്ചവടത്തിന് അനുമതി വാങ്ങുന്നത് അടിസ്ഥാനരഹിതമാണെന്നും ഇന്ത്യ ആഞ്ഞടിച്ചു. യു.എസിെൻറ അപേക്ഷ സാധുതയില്ലാത്തതാണെന്നും ഇന്ത്യ അടിവരയിട്ട് പറഞ്ഞു. നിയപ്രകാരമോ ഡബ്ല്യൂ.ടി.ഒ യുടെ നടപടിക്കനുസരിച്ചോ കച്ചവട അനുമതി വാങ്ങാതെ പഴി ഇന്ത്യയുടെ മേൽ ചാരുകയാണ് യു.എസ് ചെയ്യുന്നതെന്നും ഇന്ത്യ ആരോപിക്കുന്നു.
2013ലായിരുന്നു യു.എസ് ഡബ്ല്യൂ.ടി.ഒയിൽ പരാതി നൽകിയത്. ഇന്ത്യയിലേക്കുള്ള സോളാർ കയറ്റുമതി 90 ശതമാനത്തോളം കുറഞ്ഞെന്ന് കാട്ടിയായിരുന്നു പരാതി. സൗരോർജ്ജ പദ്ധതികൾക്കും മറ്റും രാജ്യവ്യാപകമായി ഇന്ത്യൻ നിർമിത സെല്ലുകളും മൊഡ്യൂളുകളും മാത്രം ഉപയോഗിക്കുന്നതിെൻറ ഭാഗമായി വിദേശ രാജ്യങ്ങളുമായുള്ള കച്ചവട നിയമങ്ങൾ ഇന്ത്യ ലംഘിച്ചെന്ന് ഡബ്ല്യൂ.ടി.ഒയും അംഗീകരിച്ചിരുന്നു.
വർഷങ്ങളായുള്ള ഉൗർജ്ജ പ്രതിസന്ധിക്ക് പ്രതിവിധിയായി 2011ൽ ദേശീയ സൗേരാർജ്ജ പദ്ധതി രാജ്യത്ത് അവതരിപ്പിച്ചിരുന്നു. മലിനീകരണമുണ്ടാക്കാത്ത വിധത്തലുള്ള ഉൗർേജ്ജാൽപാദനത്തിെൻറ ഭാഗമായിരുന്നു ഇൗ പദ്ധതി.
ഫോസിൽ ഇന്ധനങ്ങൾക്ക് പകരമായി സൗരോർജ്ജം പോലുള്ള പുനരുപയോഗിക്കാവുന്ന ഉൗർജ്ജ നിർമാണവും മറ്റും വലിയ കച്ചവട സാധ്യതകൾ തുറക്കുേമ്പാൾ ഇന്ത്യ പോലുള്ള വികസ്വര രാജ്യം അതിൽ പിന്നോട്ട് പോകുന്നത് പ്രചോദനപരമല്ലെന്നായിരുന്നു കണക്ക് കൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.