പാക്​ പ്രശ്​നം: അമേരിക്കയുടെ മധ്യസ്ഥത വേണ്ടെന്ന്​ ഇന്ത്യ

 

ന്യൂഡൽഹി:  പാകിസ്താനുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മൂന്നാമതൊരാളുടെ മധ്യസ്ഥത വേണ്ടെന്ന് ഇന്ത്യ. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ച് മേഖലയിൽ സമാധാനം കൊണ്ട് വരുന്നതിന് അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപ് ഇടപെടാൻ സാധ്യതയുണ്ടെന്ന െഎക്യരാഷ്ട്രസഭയിലെ യു.എസ് അംബാസിഡർ നിക്കി ഹാലെയുടെ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്.

പാകിസ്താനുമായുള്ള പ്രശ്നങ്ങൾ ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹരിക്കും. എന്നാൽ പ്രശ്നങ്ങൾ ചർച്ച ചെയ്യണമെങ്കിൽ ഭീകരവാദവും അക്രമവും അവസാനിച്ച് സമാധാനത്തി​െൻറ അന്തരീക്ഷം വരണം. പാക് പിന്തുണയോടെ നടക്കുന്ന ഭീകരവാദം മേഖലക്ക് മുഴുവൻ ഭീഷണിയാണ്. ഇതിനെതിരെ രാജ്യാന്തര സമൂഹത്തി​െൻറ ശ്രദ്ധയുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 

നേരത്തെ, ഒാരോ നിമിഷവും വഷളായിക്കൊണ്ടിരിക്കുന്ന ഇന്ത്യ–പാക്ക് ബന്ധത്തിൽ യു.എസ് ഭരണകൂടത്തിന് ആശങ്കയുണ്ടെന്നാണ് നിക്കി ഹാലെ പറഞ്ഞത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ യു.എസ് ഇടപെേട്ടക്കുമെന്നാണു താൻ പ്രതീക്ഷിക്കുന്നതെന്നും, പ്രസിഡൻറ് നേരിട്ട് വിഷയത്തിൽ ഇടപെട്ടാൽ അദ്ഭുതപ്പെടേണ്ടതില്ലെന്നും നിക്കി ഹാലെ വ്യക്തമാക്കിയിരുന്നു. 
 

Tags:    
News Summary - India Rejects US Offer of Mediation in Indo-Pak Tensions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.