ന്യൂഡൽഹി: 1975ലെ അടിയന്തരാവസ്ഥയെ ഇരുണ്ട കാലഘട്ടമായാണ് ഇന്ത്യ ഒാർക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ ഭാഗത്തും ഭയം നിലനിന്ന കാലഘട്ടം കൂടിയായിരുന്നു അതെന്നും മോദി ട്വീറ്റ് ചെയ്തു.
അടിയന്തരാവസ്ഥക്കെതിരെ പോരാടിയവരെ ഈ അവസരത്തിൽ ഒാർക്കുന്നു. എഴുത്തുകൾ, സംവാദങ്ങൾ, നിരൂപണങ്ങൾ, ചോദ്യങ്ങൾ എന്നിവയാണ് ജനാധിപത്യത്തിന്‍റെ കരുത്ത്. നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ഒരു ശക്തിക്കും തകർക്കാനാവില്ലെന്നും മോദി കൂട്ടിച്ചേർത്തു.
India remembers the Emergency as a dark period during which every institution was subverted and an atmosphere of fear was created. Not only people but also ideas and artistic freedom were held hostage to power politics.
— Narendra Modi (@narendramodi) June 26, 2018
കഴിഞ്ഞ ദിവസം അരുൺ ജെയ്റ്റ്ലിയും അടിയന്തരാവസ്ഥക്കെതിരെ രംഗത്തുവന്നിരുന്നു. ഭരണഘടന റദ്ദാക്കാതെ ഹിറ്റ്ലറും ഇന്ദിരയും ജനാധിപത്യത്തെ സ്വേച്ഛാധിപത്യത്തിലേക്ക് മാറ്റി. അതിന് റിപ്പബ്ലിക്കന്‍ ഭരണഘടന ഉപയോഗിച്ചു. ജർമനിയിൽ 1933ൽ നടന്നത് നാലു പതിറ്റാണ്ടിനു ശേഷം ഇന്ത്യയിൽ നടന്നത് അത്ഭുതകരമാണെന്നായിരുന്നു ജെയ്റ്റ്ലിയുടെ ട്വീറ്റ്.
Let us always work to make our democratic ethos stronger. Writing, debating, deliberating, questioning are vital aspects of our democracy which we are proud of. No force can ever trample the basic tenets of our Constitution.
— Narendra Modi (@narendramodi) June 26, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.