ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 1.86 ലക്ഷം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 44 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് നിരക്കാണിത്.
രാജ്യത്ത് ചികിത്സയിലുള്ളവരുടടെ എണ്ണം 23.43 ലക്ഷമായി. 20.70 ലക്ഷം സാംപിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്. ഇതുവരെ 33.90 കോടി സാംപിളുകൾ പരിശോധനക്ക് വിധേയമാക്കിയതായി ഐ.സി.എം.ആർ അറിയിച്ചു.
3660 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതുവരെ 3,18,895 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
2,59,459 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തരായത്. 2,48,93,410 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് രോഗത്തിൽ നിന്ന് മുക്തി നേടിയിരിക്കുന്നത്. 90.34 ആണ് രാജ്യത്തെ രോഗമുക്തി നിരക്കെന്ന് കേന്ദ്ര ആേരാഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.20,57,20,660 പേരെ വാക്സിനേഷന് വിധേയമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.