ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. 3,68,147 പേർക്കാണ് 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിനം രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 3000 കടക്കുകയും ചെയ്തു. 3417 പേർക്കാണ് 24 മണിക്കൂറിനിടെ കോവിഡ് മൂലം ജീവൻ നഷ്ടമായതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
അഞ്ചു സംസ്ഥാനങ്ങളിലാണ് രോഗബാധിതരുടെ എണ്ണം കൂടുതൽ. മഹാരാഷ്ട്രയിൽ 56647, കർണാടകയിൽ 37,733, കേരളത്തിൽ 31,959, ഉത്തർപ്രദേശിൽ 30,857 ആന്ധ്രപ്രദേശിൽ 23,920 എന്നിങ്ങനെയാണ് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം.
2,18,059 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡിനെ തുടർന്ന് ജീവൻ നഷ്ടമായത്. 16,29,3003 പേർ രോഗമുക്തി നേടുകയും ചെയ്തു. 34,13,642 പേരാണ് നിലവിൽ ചികിത്സയിലുള്ളതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്ത് വാക്സിനേഷൻ സൗജന്യമാക്കണമെന്ന് പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. നിലവിൽ വാക്സിൻ ക്ഷാമം മൂലം മിക്ക സംസ്ഥാനങ്ങളിലും 18 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ വിതരണം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.