രാജ്യത്ത് 3962 പേർക്ക് കോവിഡ്; 26 മരണം

ന്യൂഡൽഹി: രാജ്യത്ത് 3962 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 26 പേർ രോഗം ബാധിച്ച് മരിച്ചു. ഇതോടെ ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,31,72,547 ആയി ഉയർന്നു. ആകെ മരണം 5,24,677 ആയി വർധിച്ചു. ആക്ടീവ് കേസുകളുടെ എണ്ണം 22,416 ആയി ഉയർന്നു.

മരണങ്ങളിൽ ആറെണ്ണമാണ് പുതുതായി സ്ഥിരീകരിച്ചത്. ബാക്കിയുള്ള 20 മരണം മുമ്പ് നടന്നതാണ്. ഇ​ത് കേരളം പട്ടികയിൽ പുതുതായി കൂട്ടിച്ചേർത്താണ്. 98.7 ശതമാനമാണ് രാജ്യത്തെ രോഗമുക്തിനിരക്ക്.പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.89 ശതമാനമാണ്. ഈ ആഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.77 ശതമാനമാണ്. 193.96 കോടി പേർക്ക് ഇതുവരെ വാക്സിൻ നൽകിയെന്നും ​കേന്ദ്രസർക്കാർ അറിയിച്ചു.

കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത കേരളം, തമിഴ്നാട്, തെലങ്കാന, മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളോട് ജാഗ്രത വർധിപ്പിക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ കത്ത് നൽകിയിരുന്നു.

സംസ്ഥാനങ്ങൾ സൂക്ഷ്മമായ നിരീക്ഷണങ്ങൾ നിരന്തരം നടത്തി രോഗ്യ വ്യാപനം തടയുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കേണ്ടത് ആവശ്യമാണ്. സംസ്ഥാനങ്ങളുടെ രോഗ നിയന്ത്രണ പ്രവർത്തനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം വേണ്ട സഹായ സഹകരണങ്ങൾ നൽകുമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കേരളം, തമിഴ്നാട്, തെലങ്കാന, മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽ രോഗ വ്യാപനത്തിന് സാധ്യത കൂടുതലാണെന്നും കേന്ദ്രം കരുതുന്നു.

ഇന്ത്യയിലുണ്ടാകുന്ന പുതിയ കേസുകളിൽ 31.14 ശതമാനവും കേരളത്തിൽ നിന്നാണ്. ആഴ്ചയിൽ 4139 കേസുകൾ എന്നതിൽ നിന്ന് ജൂൺ മൂന്ന് വരെയുള്ള കണക്ക് പ്രകാരം 6556 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Tags:    
News Summary - India reports 3962 new COVID-19 cases, 26 fatalities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.