രാജ്യത്ത്​ 41,383 പുതിയ കോവിഡ്​ 19 കേസുകൾ, 24 മണിക്കൂറിനുള്ളിൽ 507 പേർ മരിച്ചു

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത്​ 41,383 പുതിയ കോവിഡ്​ 19 കേസുകൾ റിപ്പോർട്ട്​ ചെയ്​തു. ഇന്ത്യയുടെ ദൈനംദിന പോസിറ്റീവ് നിരക്ക് തുടർച്ചയായ 31 ദിവസങ്ങളിൽ മൂന്ന്​ ശതമാനത്തിൽ താഴെയാണ്. നിലവിൽ, പോസിറ്റീവ് നിരക്ക് 2.41 ശതമാനമാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 3,12,57,720 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ 4,09,394 സജീവ കോവിഡ്​ കേസുകളാണുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 507 പേർ മരിച്ചു. ഇതോടെ, രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 4,18,987 ആയി ഉയർന്നു. 45.09 കോടി വാക്​സിനുകൾ നൽകി.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐസിഎംആർ) കണക്കനുസരിച്ച് ജൂലൈ 21 വരെ 45,09,11,712 വാക്​സിൻ നൽകി. ഇവയിൽ 17,18,439 പേർ ഇന്നലെയാണ്​ വാക്​സിൻ സ്വീകരിച്ചത്​. രാജ്യവ്യാപകമായി വാക്സിനേഷൻ ഡ്രൈവിന് കീഴിൽ നൽകുന്ന കോവിഡ്​-19 വാക്സിൻ ഡോസുകളുടെ എണ്ണം 41,78,51,151 ൽ എത്തിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - India reports 41,383 new COVID-19 cases, positivity rate below 3 pc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.