ന്യൂഡൽഹി: രാജ്യത്ത് ഇന്നുമാത്രം 601 പേർക്ക് പുതുതായി കോവിഡ് രോഗബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന് ത്രാലയം. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 2902 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിൻറ് സെക്രട്ടറി ലാവ് അഗർവാൾ വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് ഇതുവരെ 183 േപരാണ് രോഗവിമുക്തരായത്. ഇന്നുമാത്രം ഏഴുപേർ മരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച 12 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇന്നലെവരെ 68 മരണം റിപ്പോർട്ട് ചെയ്തതായും ലാവ് അഗർവാൾ അറിയിച്ചു.
തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത1023 പേർക്ക് ഇതുവരെ കോവിഡ് ബാധ കണ്ടെത്തിയിട്ടുണ്ട്. 17 സംസ്ഥാനങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട് രോഗം സ്ഥിരീകരിച്ചതെന്നും ലാവ് അഗർവാൾ പറഞ്ഞു.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. 537 പേർക്ക് ഇവിടെ രോഗബാധ കണ്ടെത്തി. ഇതിൽ 50 പേർ രോഗവിമുക്തരായി. മഹാരാഷ്ട്രക്ക് പുറമെ തമിഴ്നാട്ടിലും ഡൽഹിയിലും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.