ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 51 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 97,894 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 1132 മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 51,18,254 ആയി. 10,09,976 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 40,25,080 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 83,198 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
ഒരുലക്ഷത്തിനടുത്ത് പുതുതായി കോവിഡ് കേസുകൾ റിപ്പോർട്ട് െചയ്യുന്നതോടെ ലോകത്ത് ഒറ്റദിവസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. ലോകത്ത് ഇതുവരെ 30,034,508 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 945,092മരണവും റിപ്പോർട്ട് െചയ്തു. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്.
11,36,613 സാമ്പിളുകൾ ബുധനാഴ്ച പരിശോധിച്ചു. 6,05,65,728 സാമ്പിളുകൾ ഇതുവരെ രാജ്യത്ത് പരിശോധക്ക് വിധേയമാക്കിയതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. ഇവിടെ 11 ലക്ഷത്തിലധികംപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 30,883പേർ മരിക്കുകയും ചെയ്തു. മഹാരാഷ്ട്രക്ക് പുറമെ തമിഴ്നാട്, കർണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ രോഗബാധിതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.