Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോവിഡ്​ ആശുപത്രി
cancel
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ കോവിഡ്​...

രാജ്യത്ത്​ കോവിഡ്​ ബാധിതർ 51 ലക്ഷം കടന്നു; 10,09,976 പേർ ചികിത്സയിൽ

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 51 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 97,894 പേർക്ക്​ പുതുതായി രോഗം സ്​ഥിരീകരിച്ചു. 1132 മരണം റിപ്പോർട്ട്​ ചെയ്യുകയും ചെയ്​തു. ഇതോടെ രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 51,18,254 ആയി. 10,09,976 പേരാണ്​ നിലവിൽ ചികിത്സയില​ുള്ളത്​. 40,25,080 പേർ രോഗമുക്തി നേടി. രാജ്യത്ത്​ ഇതുവരെ 83,198 പേരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​.

ഒരുലക്ഷത്തിനടുത്ത്​ പുതുതായി കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ​െചയ്യുന്നതോടെ ലോകത്ത്​ ഒറ്റദിവസം ഏറ്റവും കൂടുതൽ പേർക്ക്​ രോഗം സ്​ഥിരീകരിക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. ലോകത്ത്​ ഇതുവരെ 30,034,508 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 945,092മരണവും റിപ്പോർട്ട്​ ​െചയ്​തു. അമേരിക്കയിലാണ്​ ഏറ്റവും കൂടുതൽ രോഗബാധിതർ. ഏറ്റവും കൂടുതൽ കോവിഡ്​ രോഗികളുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്​.

11,36,613 സാമ്പിളുകൾ ബുധനാഴ്​ച പരിശോധിച്ചു. 6,05,65,728 സാമ്പിളുകൾ ഇതുവരെ രാജ്യത്ത്​ പരിശോധക്ക്​ വിധേയമാക്കിയതായി ഇന്ത്യൻ കൗൺസിൽ ഓഫ്​ മെഡിക്കൽ റിസർച്ച്​ അറിയിച്ചു.

മഹാരാഷ്​ട്രയിലാണ്​ ഏറ്റവും കൂടുതൽ രോഗബാധിതർ. ഇവിടെ 11 ലക്ഷത്തിലധികംപേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. 30,883പേർ മരിക്കുകയും ചെയ്​തു. മഹാരാഷ്​ട്രക്ക്​ പുറമെ തമിഴ്​നാട്, കർണാടക, മധ്യപ്രദേശ്​ എന്നീ സംസ്​ഥാനങ്ങളിലാണ്​ കൂടുതൽ രോഗബാധിതർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Corona virusCovid WorldCovid indiaCovid death
Next Story