ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 2,57,299 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഐ.സി.എം.ആറിെൻറ കണക്കുകൾ പ്രകാരം 20,66,284 സാംപിളകളാണ് പരിശോധനകളാണ് നടത്തിയത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന പരിശോധന നിരക്കാണിത്.
തമിഴ്നാട് (36,184), കർണാടക (32,218), കേരളം (29,673), മഹാരാഷ്ട്ര (29,644), ആന്ധ്രപ്രദേശ് (20,937) എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തത്.
തുടർച്ചയായി അഞ്ചാം ദിവസമാണ് രാജ്യത്ത് പ്രതിദിന രോഗബാധ മൂന്ന് ലക്ഷത്തിൽ താഴേക്ക് എത്തിയത്. 4194 പേരാണ് കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച്ചത്.മഹാരാഷ്ട്രയിലാണ് (1263) ഏറ്റവും കൂടുതൽ പേർ മരിച്ചത്. തമിഴ്നാടാണ് (1263) രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്.
3,57,630 പേർ കഴിഞ്ഞ ദിവസം രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 2.62 കോടിയായി ഉയർന്നു. 2.30 കോടിയാളുകൾ ഇതുവരെ രോഗമുക്തി നേടി. 29,23,400 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
2,95,525 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 19,33,72,819 പേരെ ഇതുവരെ വാക്സിനേഷന് വിധേയമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.