മൂന്ന്​ മാസത്തിന്​ ശേഷം ആദ്യമായി പ്രതിദിന കോവിഡ്​ കേസുകളുടെ എണ്ണം 40000ത്തിൽ താഴെ

ന്യൂഡൽഹി: മൂന്ന്​ മാസത്തിന്​ ശേഷം ആദ്യമായി ഇന്ത്യയിൽ പ്രതിദിന കോവിഡ്​ കേസുകളുടെ എണ്ണം 40000ത്തിൽ താഴെ എത്തി. 24 മണിക്കൂറിനിടെ 37,566 പുതിയ കേസുകളാണ്​ രാജ്യത്ത്​ റി​പ്പോർട്ട്​ ചെയ്യപ്പെട്ടത്​. 56,994 പേർ രോഗമുക്തി നേടി. 907 പേർക്കാണ്​ കഴിഞ്ഞ ദിവസം മഹാമാരി മൂലം ജീവൻ നഷ്​ടമായത്​. രാജ്യത്ത്​ ഇതിനോടകം 3.97 ലക്ഷം ആളുകൾ കോവിഡ്​ ബാധിച്ച്​ മരണമടഞ്ഞു.

ഇന്ത്യയിലെ മൊത്തം കോവിഡ്​ ബാധിതരുടെ എണ്ണം 3.03 കോടിയായി. നിലവിൽ 5.52 ലക്ഷം ആളുകളാണ്​ ചികിത്സയിൽ കഴിയുന്നത്​. 2.93 കോടിയാളുകൾ രോഗമുക്തി നേടി. കഴിഞ്ഞ ദിവസം ഒരു സംസ്​ഥാനത്തും 10,000 ത്തിന്​ മേൽ കോവിഡ്​ കേസുകൾ സ്​ഥിരീകരിച്ചിട്ടില്ല. 8063 കേസുകളുമായി കേരളമാണ്​ പട്ടികയിൽ ഒന്നാം സ്​ഥാനത്ത്​​. മഹാരാഷ്​ട്രയിൽ 6727 പുതിയ രോഗികളുണ്ട്​.

17,68,008 സാംപിളുകളാണ്​ തിങ്കളാഴ്​ച പരിശോധിച്ചത്​. ഇതുവരെ 40.81 കോടി സാംപിളുകൾ പരിശോധിച്ചതായി ഐ.സി.എം.ആർ അറിയിച്ചു. 

Tags:    
News Summary - india reports less than 40,000 daily new cases after 102 days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.