1000 കിലോമീറ്റർ ദൂരത്തുള്ള കപ്പലുകളെ തകർക്കും; പുതിയ ബാലിസ്റ്റിക് മിസൈലുമായി ഇന്ത്യ

ന്യൂഡൽഹി: 1000 കിലോമീറ്റർ ആക്രമണശേഷിയുള്ള പുതിയ കപ്പൽവേധ ബാലിസ്റ്റിക് മിസൈൽ പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ. പുതിയ മിസൈലിന്‍റെ പരീക്ഷണം അടുത്ത ദിവസം നടത്തുമെന്ന് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്‍റ് ഓർഗനൈസേഷൻ അറിയിച്ചു.

ഇന്ത്യൻ നാവികസേനക്ക് വേണ്ടി ഡി.ആർ.ഡി.ഒ വികസിപ്പിക്കുന്ന മിസൈൽ കരയിൽ നിന്നും കടലിൽ നിന്നും തൊടുത്തുവിടാൻ ശേഷിയുള്ളതാണ്. ദീർഘദൂരത്തുള്ള ശത്രുക്കളുടെ യുദ്ധക്കപ്പലുകൾക്കും വിമാനവാഹിനി കപ്പലുകൾക്കും നേരെ ആക്രമണം നടത്തുകയാണ് മിസൈൽ കൊണ്ട് ലക്ഷ്യമിടുന്നത്.

കരസേനയും വ്യോമസേനയും ബാലിസ്റ്റ് മിസൈലുകളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ചൈന അടക്കമുള്ള രാജ്യങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ നേരിടാനുള്ള പദ്ധതികളും ഇന്ത്യൻ സേനകളുടെ മുന്നിലുണ്ട്. 

Tags:    
News Summary - India set to test over 1,000 km strike range anti-ship ballistic missile

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.