ഹൈദരാബാദ്: വേറെ ജാതിയിൽ പെട്ടയാളെ വിവാഹം ചെയ്തതിന് പൊലീസുകാരിയെ സഹോദരൻ വെട്ടിക്കൊന്നു. ഹൈദരാബാദിലെ ഹയത്‌നഗർ സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥയായ എസ്. നാഗമണിയാണ് തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലെ ഇബ്രാഹിംപട്ടണത്തിന് സമീപം ദുരഭിമാന കൊലയുടെ ഇരയായത്.
‘താൻ മറ്റൊരു ജാതിയിൽ പെട്ട ആളായതിനാൽ യുവതിയുടെ വീട്ടുകാർ ബന്ധത്തിന് എതിരായിരുന്നുവെന്ന് തെലങ്കാന കൃഷി വകുപ്പ് ജീവനക്കാരനായ ഭർത്താവ് ശ്രീകാന്ത് പറഞ്ഞു.
വിവാഹത്തിന് ശേഷം സഹോദരനിൽ നിന്നുള്ള ഭീഷണിയുടെ പേരിൽ ദമ്പതികൾ പോലീസിനെ സമീപിച്ചിരുന്നു. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് നവംബറിലാണ് ശ്രീകാന്തും നാഗമണിയും വിവാഹിതരായത്.
തിങ്കളാഴ്ച രാവിലെ സഹോദരൻ കാർ തന്റെ സകൂട്ടറിൽ ഇടിക്കാൻ ശ്രമിക്കുന്നതായി നാഗമണി ഭർത്താവിനെ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് അൽപസമയത്തിനകം ഭാര്യ റോഡിൽ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചതായും ശ്രീകാന്ത് പറഞ്ഞു. പരാതി ലഭിച്ചിരുന്നതായും യുവതിയുടെ സഹോദരനും കുടുംബത്തിനും കൗൺസലിങ് നൽകിയിരുന്നതായി സർക്കിൾ ഇൻസ്പെക്ടർ ബി. സത്യനാരായണ പറഞ്ഞു.
പൊലീസ് കൂടുതൽ അനേണ്വഷണം നടത്തിവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.