ബലാത്സംഗ കേസുകളിലെ മുൻകൂർ ജാമ്യം: ഇരകളെ കേൾക്കണോ എന്ന് സുപ്രീംകോടതി പരിശോധിക്കും

ന്യൂ​ഡ​ല്‍ഹി: ബ​ലാ​ത്സം​ഗ​ക്കേ​സു​ക​ളി​ല്‍ പ്ര​തി​ക​ള്‍ക്ക് ജാ​മ്യം അ​നു​വ​ദി​ക്കു​ന്ന​തി​നു​മു​മ്പ് കോ​ട​തി​ക​ള്‍ ഇ​ര​ക​ളു​ടെ വാ​ദം കേ​ള്‍ക്ക​ണ​മോ എ​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കാ​മെ​ന്ന് സു​പ്രീം​കോ​ട​തി. ബ​ലാ​ത്സം​ഗ​ക്കേ​സി​ലെ പ്ര​തി​യു​ടെ മു​ന്‍കൂ​ര്‍ ജാ​മ്യം റ​ദ്ദാ​ക്കി​യ കേ​ര​ള ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രാ​യ അ​പ്പീ​ലി​ൽ ജ​സ്റ്റി​സു​മാ​രാ​യ ബി.​ആ​ര്‍. ഗ​വാ​യ്, കെ.​വി. വി​ശ്വ​നാ​ഥ​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. തുടർന്ന് കോടതി കേ​സ് കേ​ൾ​ക്കാ​ൻ തീ​രു​മാ​നി​ച്ച് നോ​ട്ടീ​സ് അ​യ​ച്ചു.

ഇ​ര​യു​ടെ വാ​ദം കേ​ള്‍ക്കാ​തെ​യാ​ണ് പ്ര​തി​ക്ക് മു​ൻ​കൂ​ർ ജാ​മ്യം എ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് ഹൈ​കോ​ട​തി മു​ന്‍കൂ​ര്‍ ജാ​മ്യം റ​ദ്ദാ​ക്കി​യി​രു​ന്ന​ത്. മു​ന്‍കൂ​ര്‍ ജാ​മ്യം റ​ദ്ദാ​ക്കി​യ ഹൈ​കോ​ട​തി ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി സ്‌​റ്റേ ചെ​യ്തു.

ഉ​ത്ത​ര​വി​ല്‍ പ്ര​തി അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ന്ന് ഹൈ​കോ​ട​തി​ത​ന്നെ അം​ഗീ​ക​രി​ച്ച​ശേ​ഷ​വും സാ​ങ്കേ​തി​ക കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി മു​ന്‍കൂ​ര്‍ ജാ​മ്യം റ​ദ്ദാ​ക്കി​യ​ത് തെ​റ്റാ​ണെ​ന്ന് ഹ​ര​ജി​ക്കാ​ര​നു​വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ആ​ര്‍. ബ​സ​ന്ത് വാ​ദി​ച്ചു.

Tags:    
News Summary - Supreme Court to examine whether to hear victim in rape case anticipatory bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.