ന്യൂഡൽഹി: പ്രതിരോധ മേഖലയിൽ ഇന്ത്യ സ്വയംപര്യാപ്തത നേടണമെന്നും രാജ്യത്തിന്റെ സുരക്ഷ ശക്തിപ്പെടുത്താൻ അതുമാത്രമാണ് പരിഹാരമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് അത് സഹായകരമാകുമെന്നും മോദി അഭിപ്രായപ്പെട്ടു.തുടർച്ചയായ 18ാം ദിവസവും റഷ്യ യുക്രെയ്നിൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്താൻ വിളിച്ച ഉന്നത തല യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളെ നാട്ടിലെത്തിക്കാനുള്ള 'ഓപറേഷൻ ഗംഗ' വിലയിരുത്തിയ മോദി കൊല്ലപ്പെട്ട നവീൻ ശേഖരപ്പയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ആവശ്യപ്പെട്ടു.
ഇന്ത്യൻ അതിർത്തികളിലെയും വ്യോമ, സമുദ്ര മേഖലകളിലെയും സുരക്ഷ സജ്ജീകരണങ്ങളും യോഗം വിലയിരുത്തി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ധനമന്ത്രി നിർമല സീതാരാമൻ, വിദേശ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, മൂന്ന് സേന മേധാവികൾ എന്നിവരും വിവിധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.