റഷ്യയിൽ നിന്നും ഇന്ത്യ പുതിയ ആണവ അന്തർവാഹിനി വാങ്ങുന്നു

ന്യൂഡൽഹി: ആണവ അന്തർവാഹിനിയായ ആകുല 2 ക്ലാസ് റഷ്യയിൽ നിന്നും ഇന്ത്യ വീണ്ടും സ്വന്തമാക്കുന്നു. രണ്ട് ബില്യൺ ഡോളർ വിലമതിക്കുന്ന ഈ ഇടപാട് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മറ്റ് പ്രതിരോധ ഇടപാടുകൾക്കായി എകദേശം 5 ബില്യൺ ഡോളറിൻെറ ഇടപാടുകൾ അന്തിമഘട്ടത്തിലാണ്. ഇന്ത്യക്ക് ആണവ അന്തർവാഹിനി കൈമാറുന്നത് സംബന്ധിച്ച് ഗോവയിൽ വെച്ച് കരാർ രൂപം കൊണ്ടതായി പ്രമുഖ റഷ്യൻ പത്രപ്രവർത്തകൻ അലക്സി നിക്കോൾസ്കി വ്യക്തമാക്കി. 

ഇന്ത്യയുടെ കൈവശമുള്ള ആകുല 2 ക്ലാസ് ആണവ അന്തർവാഹിനി, തീര സുരക്ഷക്കായുള്ള ഐ.എൻ.എസ് ചക്ര എന്നിവ റഷ്യയിൽ നിന്നും നിന്നും പാട്ടത്തിനെടുത്തതാണ്. 8140 ടൺ വരുന്ന ആണവ മുങ്ങിക്കപ്പൽ 10 വർഷത്തേക്കാണ് ഇന്ത്യ പാട്ടത്തിനെടുത്തത്. കുറഞ്ഞ വർഷത്തിനുള്ളിൽ പാട്ടക്കരാർ കാലഹരണപ്പെടും. ഇതിനാലാണ് ഇന്ത്യൻ നേവി രണ്ടാം റഷ്യൻ ആണവ അന്തർവാഹിനിക്കായി ശ്രമിക്കുന്നത്. 

ലോകത്തിലെ ഏറ്റവും വേഗതയുള്ള ആണവ മുങ്ങിക്കപ്പലാണ് ആകുല 2 ക്ലാസ്. ഏറ്റവും വിപുലമായ സംവിധാനങ്ങൾ ഉൾകൊള്ളുന്നതെന്ന് കണക്കാക്കപ്പെടുന്ന ഈ അന്തർവാഹിനി വെള്ളത്തിനടയിലൂടെ മണിക്കൂറിൽ ഏതാണ്ട് 65 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നതാണ്. എന്നാൽ ഇടപാടിനെക്കുറിച്ച് പ്രതികരിക്കാൻ ഇന്ത്യൻ പ്രതിരോധ വകുപ്പ് വക്താക്കൾ തയാറായില്ല.

Tags:    
News Summary - India Signs Up For Second Russian Akula-Class Nuclear Attack Submarine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.