ന്യൂഡല്‍ഹി: സൂപ്പർ സോണിക് മിസൈൽ സഹായത്തോടെ പ്രവർത്തിക്കുന്ന പ്രത്യേക ടോർപിഡോ സംവിധാനം 'സ്മാർട്ട്' ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. രാവിലെ 11.45 ന് ഒഡീഷ തീരത്തെ വീലർ ദ്വീപിലായിരുന്നു പരീക്ഷണം.
അന്തർവാഹിനികളെ തകർക്കാൻ ഉപയോഗിക്കുന്ന ഭാരം കുറഞ്ഞ ഈ ടോർപിഡോ, മിസൈലുകളുടെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന് കീഴിലുള്ള വിവിധ പരീക്ഷണശാലകൾ ആണ് 'സ്മാർട്ട്'ന് ആവശ്യമായ സാങ്കേതികവിദ്യകൾ വികസിപ്പിച്ചത്.
സുപ്രധാന നേട്ടം സ്വന്തമാക്കിയ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനെ (ഡി.ആര്‍.ഡി.ഒ.) പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്indii അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.