പിനാക റോക്കറ്റ് പരിഷ്‌കരിച്ച പതിപ്പ് വിജയകരമായി പരീക്ഷിച്ചു

ന്യൂഡല്‍ഹി: പരിഷ്‌കരിച്ച പിനാക റോക്കറ്റ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. പിനാക എം.കെ1 ന്റെ പുതിയ പതിപ്പാണിത്. ടെലിമെട്രി, റഡാര്‍, ഇലക്ട്രോ ഒപ്ടിക്കല്‍ ട്രാക്കിങ് സംവിധാനം ഇതോടൊപ്പമുണ്ട്.

60 മുതല്‍ 90 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തെ കൃത്യമായി പ്രഹരിക്കാന്‍ ഇവക്ക് സാധിക്കും. 36 കിലോമീറ്ററായിരുന്നു നേരത്തെയുണ്ടായിരുന്ന എം.കെ1 ന്റെ പ്രഹരശേഷി.

അതിര്‍ത്തിയില്‍ ചൈന ധാരാളം റോക്കറ്റ് റെജിമെന്റുകള്‍ വിന്യസിക്കുകയാണ്. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഭീഷണി നേരിടാന്‍ മെച്ചപ്പെടുത്തിയ പിനാക വികസിപ്പിച്ചെടുത്തിട്ടുണ്ട്  -മുതിര്‍ന്ന ഡി.ആര്‍.ഡി.ഒ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഒഡീഷയിലെ ചന്ദിപ്പൂര്‍ ഇന്റഗ്രേറ്റഡ് ടെസ്റ്റിങ് റേഞ്ചിലായിരുന്നു പരീക്ഷണം. ഡിഫന്‍സ് റിസെര്‍ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ (ഡി.ആര്‍.ഡി.ഒ.) പൂണെയിലെ പരീക്ഷണശാലയിലായിരുന്നു നിര്‍മാണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.