ന്യൂഡൽഹി: എസ്-400 മിസൈൽ പ്രതിരോധ സംവിധാനം കരാറിൽനിന്ന് വ്യത്യസ്തമായി നേരത്തേതന്നെ ഇന്ത്യയിലെത്തിക്കാൻ ശ്രമം നടത്തുമെന്ന് റഷ്യ. അടുത്ത വർഷാവസാനത്തോടെ ആദ്യ ബാച്ച് മിസൈൽ ഇന്ത്യയിലെത്തുമെന്നും റഷ്യൻ ഡെപ്യൂട്ടി ചീഫ് ഒാഫ് മിഷൻ റോമൻ ബബുഷ്കിൻ അറിയിച്ചു. അതോടൊപ്പം ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായി 200 കാമോവ് കെ.എ 226 ടി യുദ്ധ ഹെലികോപ്റ്ററുകളും നിർമിക്കുന്നുണ്ട്.
അതേസമയം, അമേരിക്കയുമായി ഇന്ത്യ ഇൗയിടെ ഒപ്പുവെച്ച തന്ത്രപ്രധാന വിവര കൈമാറ്റ കരാറായ ബെക്ക, റഷ്യൻ മിസൈൽ വിതരണത്തിനും ഹെലികോപ്റ്റർ നിർമാണത്തിനും സുരക്ഷ പ്രശ്നങ്ങൾ ഉയർത്താൻ സാധ്യതയുണ്ടോയെന്ന ചോദ്യത്തിന് ബബുഷ്കിൻ വ്യക്തമായി മറുപടി പറഞ്ഞില്ല. ഇന്ത്യ-റഷ്യ പ്രതിരോധ ബന്ധത്തിൽ ബാഹ്യ ഇടപെടലുകളുണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
റഷ്യൻ നിർമിത എസ്-400 വ്യോമ പ്രതിരോധ മിസൈൽ സംവിധാനത്തിെൻറ അഞ്ച് യൂനിറ്റുകൾ വാങ്ങുന്നതിന് 5000 കോടി ഡോളറിെൻറ കരാർ 2018 ഒക്ടോബറിലാണ് ഇന്ത്യ റഷ്യയുമായി ഒപ്പിട്ടത്.
ഇൗ കരാറിന് ട്രംപ് ഭരണകൂടം എതിരായിരുന്നു. കരയിൽനിന്ന് വായുവിലേക്ക് തൊടുക്കാവുന്ന എസ്-400 റഷ്യയുടെ മികച്ച മിസൈൽ പ്രതിരോധ സംവിധാനമായാണ് അറിയപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.