ഇ​ന്ത്യ​യെ ആ​ഗോ​ള വാ​ക്‌​സിന്‍ ഉ​ത്പാ​ദ​ന കേ​ന്ദ്ര​മാ​ക്കും -ക്വാഡ് ഉച്ചകോടി

ന്യൂഡൽഹി: ആദ്യ ക്വാ​ഡ് ഉ​ച്ച​കോ​ടി ഓ​ണ്‍​ലൈ​നാ​യി ന​ട​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, യു.എസ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍, ആ​സ്‌​ട്രേ​ലി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി സ്‌​കോ​ട്ട് മോ​റി​സ​ണ്‍, ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി യോ​ഷി​ഹി​തെ സു​ഗ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​യെ ആ​ഗോ​ള വാ​ക്‌​സിന്‍ ഉ​ത്പാ​ദ​ന കേ​ന്ദ്ര​മാ​ക്കി മാ​റ്റാൻ ഉച്ചകോടിയിൽ ധാ​ര​ണ​യാ​യി. കൂടാതെ, ഇ​ന്തോ-​പ​സ​ഫി​ക് മേ​ഖ​ല​യി​ല്‍ വ​ര്‍​ധി​ച്ചുവ​രു​ന്ന ചൈ​ന​യു​ടെ സ്വാ​ധീ​ന​ത്തെ​ക്കു​റി​ച്ചും ഉ​ച്ച​കോ​ടി​ ച​ര്‍​ച്ച ചെ​യ്തു.

അ​ടു​ത്ത വ​ര്‍​ഷ​ത്തോ​ടെ ഇ​ന്ത്യ​യി​ല്‍ 100 കോ​ടി ഡോ​സ് വാ​ക്‌​സിന്‍ ഉ​ത്പാ​ദി​പ്പി​ക്കും. ചൈനീസ് സ്വാധീനം ചെറുക്കാനായി ഇന്തോ-പസഫിക് മേഖലയ്ക്കായി കൊറോണ വൈറസ് വാക്സിനുകൾ ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നതിനായി ഒരു മെഗാ വാക്സിൻ സംരംഭം ആരംഭിക്കാൻ ഉച്ചകോടി തീരുമാനിച്ചു. യു.എസും ജപ്പാനും സാമ്പത്തിക സഹായവും ആസ്‌ട്രേലിയ സാങ്കേതിക സഹായവും ഇതിനായി നൽകും.

മ്യാൻമറിൽ ജനാധിപത്യം പുനസ്ഥാപിക്കാൻ ഒരുമിച്ച് പ്രവർത്തിക്കാൻ രാജ്യ നേതാക്കൾ തീരുമാനിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.