ന്യൂഡല്‍ഹി: അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി ഇന്ത്യയില്‍ ഒരു ദിവസത്തെ ദുഃഖാചരണം നടത്തും.
ഞായറാഴ്ചയാണ് രാജ്യവ്യാപകമായി ദുഃഖാചരണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അന്നേദിവസം സര്‍ക്കാര്‍ മന്ദിരങ്ങളിലും മറ്റും ദേശീയ പതാക പകുതി താഴ്ത്തി കെട്ടും. ഔദ്യോഗിക പരിപാടികളൊന്നും ഉണ്ടാകില്ല.
അന്തരിച്ച വിശിഷ്ട വ്യക്തിയോടുള്ള ആദരസൂചകമായി, ഇന്ത്യയൊട്ടാകെ സെപ്റ്റംബർ 11ന് ഒരു ദിവസത്തെ ദുഃഖാചരണം നടത്താൻ ഇന്ത്യാ സർക്കാർ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യൻ സമയം വ്യാഴാഴ്ച രാത്രിയാണ് എലിസബത്ത് രാജ്ഞി അന്തരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.