ന്യൂഡൽഹി: പാക് അധിനിവേശ കശ്മീരിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണം നിഷേധിച്ച് പാകിസ്താനിലെ മാധ്യമങ്ങൾ വാർത്ത നൽകുന്നതിനെതിരെ വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ്.
മിന്നലാക്രമണം നടത്തിയെന്നത് വെറും വീമ്പുപറച്ചിലായിരുന്നുവെന്ന് വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കർ സമ്മതിച്ചുവെന്ന് തലക്കെേട്ടാടെ ‘ദ ന്യൂസ് ഇൻറർനാഷണൽ പാകിസ്താൻ’ നൽകിയ വാർത്ത അടിസ്ഥാനരഹിതമാണ്. ന്യൂഡൽഹിയിൽ ജർമൻ അംബാസിഡൽ ഉൾപ്പെടെയുള്ളവർ പെങ്കടുത്ത യോഗത്തിൽ മിന്നലാക്രമണം നടത്തിയിട്ടില്ലെന്ന് വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി എന്നായിരുന്നു പാക് മാധ്യമം റിപ്പോർക്ക് ചെയ്തത്. മിന്നലാക്രമണം ചർച്ച ചെയ്യാൻ സെപ്തംബർ 29 ന് നടന്ന യോഗത്തിൽ സംബന്ധിച്ച വിദേശ നയതന്ത്രജ്ഞരുടെ സംഘത്തിൽ ജർമൻ അംബാസിഡർ ഡോ. മാർട്ടിൻ നേയും ഉണ്ടായിരുന്നു. മിന്നലാക്രമണമല്ലാതെ മറ്റേതു വിഷവും യോഗത്തിൽ ചർച്ച ചെയ്തിട്ടില്ലെന്നും വികാസ് സ്വരൂപ് വ്യക്തമാക്കി.
ഇന്ത്യ അതിർത്തി കടന്ന് മിന്നലാക്രമണം നടത്തിയെന്നത് വ്യാജ വാർത്തയാണെന്നായിരുന്നു പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. മിന്നലാക്രമണം നടത്തിയെങ്കിൽ ഉടൻ ഇന്ത്യക്കെതിരെ തിരിച്ചടിയുണ്ടാകുമെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.