സി.എ.എക്കെതിരെ യു.എൻ മനുഷ്യാവകാശ സംഘടന സുപ്രീംകോടതിയിൽ

ന്യൂഡൽഹി: അസാധാരണ നീക്കത്തിൽ ​പൗരത്വ ഭേദഗതി നിയമത്തിനെതിരായ കേസിൽ കക്ഷിചേരാൻ മനുഷ്യാവകാശങ്ങൾക്കുള്ള ​െഎക്യരാഷ്​​ട്ര സഭ കമീഷണർ സുപ്രീംകോടതിയിൽ അപേക്ഷ നൽകി. എന്നാൽ, നീക്കത്തെ വിദേശ മന്ത്രാലയം വിമർശിച്ചു. വടക്കുകിഴക്കൻ ഡൽഹിയിലെ വർഗീയാക്രമണത്തെ അപലപിച്ചതിന്​ ഇറാൻ സ്​ഥാനപതിയെ ഇന്ത്യ വിളിച്ചുവരുത്തുകയും ചെയ്​തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ഇതുമായി ബന്ധപ്പെട്ട്​​ മുസ്​ലിംകൾക്കെതിരായ ആക്രമണങ്ങൾക്കെതിരെയും ആ​ഗോളതലത്തിൽ പ്രതിഷേധമുയരുന്നതിനിടയിലാണ്​ പുതിയ സംഭവ വികാസം.

പൗരത്വ ഭേദഗതി നിയമം വർഗീയാക്രമണങ്ങൾക്കും പൊലീസ്​ അതിക്രമത്തിനും ഇടയാക്കിയിട്ടും അതിനെതിരായ ഹരജികൾ സുപ്രീംകോടതി നീട്ടിക്കൊണ്ടുപോകുകയാണ്​. സ​ുപ്രീംകോടതി നാലാഴ്​ച അനുവദിച്ചിട്ടും ഹരജികളിൽ കേന്ദ്ര സർക്കാർ മറുപടി നൽകിയിട്ടുമില്ല. ഇതിനിടെയാണ്​,​ മനുഷ്യാവകാശങ്ങൾക്കുള്ള യു.എൻ സ്​ഥാനപതിയും മുൻ ചിലി പ്രസിഡൻറുമായ മിഷേൽ ബേഷ്​ലെറ്റ്​ ജെരിയ സുപ്രീംകോടതിയിൽ അപേക്ഷ സമർപ്പിച്ചത്​.

അമിക്കസ്​ ക്യൂറി എന്ന നിലയിൽ വിഷയത്തിൽ ഇടപെടാൻ യു.എൻ മനുഷ്യാവകാശ കമീഷൻ ആഗ്രഹിക്കുന്നുവെന്നും മനുഷ്യാവകാശ സംരക്ഷണത്തിനുള്ള ​െഎക്യരാഷ്​ട്ര ​െപാതുസഭയു​െട പ്രമേയം മുൻനിർത്തിയാണിതെന്നും മിഷേൽ ബോധിപ്പിച്ചു. സുപ്രീംകോടതിയിൽ ഹരജിക്കാർ ഉന്നയിച്ച ആരോപണങ്ങൾ ശരിവെച്ചുകൊണ്ടല്ല ഇൗ അപേക്ഷ. പൗരത്വ നിയമം കുടിയേറ്റക്കാർക്കും അഭയാർഥികൾക്കും വേണ്ടിയുള്ള അന്തർദേശീയ മനുഷ്യാവകാശ നിയമങ്ങളുമായി ബന്ധപ്പെട്ട്​ ചില പ്രധാന ചോദ്യങ്ങള​ുയർത്തുന്നുണ്ടെന്ന്​ യു.എൻ സ്​ഥാനപതി പറഞ്ഞു. രാഷ്​ട്രീയ പൗരാവകാശങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്​ട്ര ഉടമ്പടിയുടെയും സാമ്പത്തിക-സാമൂഹിക അവകാശങ്ങൾക്കുള്ള അന്താരാഷ്​ട്ര ഉടമ്പടിയുടെയും അടിസ്​ഥാനത്തിലാണ്​ സ്​ഥാനപതി ചോദ്യങ്ങളുന്നയിച്ചിരിക്കുന്നത്​. പൗരത്വവുമായി ബന്ധപ്പെട്ട നിയമനിർമാണവും നയവും ഇതി​​െൻറ അടിസ്​ഥാനത്തിലാകണമെന്നും മിഷേൽ ബോധിപ്പിച്ചു. അഹ്​മദി, ശിയ, ഹസാറ മുസ്​ലിംകൾക്ക്​ പൗരത്വ ഭേദഗതി നിയമത്തി​​െൻറ സംരക്ഷണം ലഭിക്കേണ്ടതുണ്ട്​ എന്ന്​ അപേക്ഷയിലുണ്ട്​.

സുപ്രീംകോടതിയിൽ യു.എൻ സ്​ഥാനപതി ഹരജി നൽകിയ വിവരം ജനീവയിലെ ​െഎക്യരാഷ്​ട്ര സഭ ആസ്​ഥാനത്തുനിന്നാണ്​ അറിഞ്ഞതെന്ന്​ വിദേശ മന്ത്രാലയ വക്താവ്​ രവീഷ്​ കുമാർ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. നിയമം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്​, നിയമ നിർമാണം പാർലമ​െൻറി​​െൻറ പരമാധികാരമാണ്​. അതുകൊണ്ട്​ വിഷയത്തിൽ വിദേശത്തുള്ള കക്ഷിക്ക്​ നിയമപരമായ സാധുതയില്ല. പൗരത്വ ഭേദഗതി നിയമം ഭരണഘടനാപരമായി സാധുവാണെന്ന നിലപാടാണ്​ ഇന്ത്യക്ക്​. വിഭജനത്തെ തുടർന്നുണ്ടായ മനുഷ്യാവകാശ പ്രശ്​നങ്ങൾ പരിഹരിക്കാനുള്ള പ്രതിബദ്ധതയാണിതെന്നും വിദേശ മന്ത്രാലയ വക്താവ്​ പറഞ്ഞു.

എന്നാൽ, പൗരത്വ ഭേദഗതി നിയമം നടപ്പാകുന്നത്, പൗരത്വം നേടാനുള്ള ജനങ്ങളുടെ അവകാശത്തില്‍ വിവേചനം സൃഷ്​ടിക്കുമെന്ന് യു.എന്‍ സ്​ഥാനപതിയുടെ വക്താവ്​ പ്രതികരിച്ചു.

Tags:    
News Summary - India As UN Body Goes To Supreme Court-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.