ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന് നിർണായക പ്രതിരോധ സാേങ്കതികവിദ്യ കൈമാറാനുള്ള കരാറിൽ ഇന്ത്യയും അമേരിക്കയും ഒപ്പുവെച്ചു. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ഇരുരാജ്യങ്ങളും ഒന്നിച്ചിരുന്ന ആദ്യഘട്ട ‘ടു പ്ലസ് ടു’ മന്ത്രിതല ചർച്ചക്ക് ശേഷമായിരുന്നു സൈനിക ആശയവിനിമയ-സുരക്ഷ സഹകരണവുമായി ബന്ധപ്പെട്ട കോംകാസ കരാറിൽ ഒപ്പുവെച്ചത്. പ്രതിരോധ തലങ്ങളിൽ അമേരിക്കയുടെ ആശയവിനിമയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താനും കരാറിൽ ധാരണയായി. അതിർത്തി കടന്നുള്ള ഭീകരത, ആണവ വിതരണ ഗ്രൂപ്പിലെ ഇന്ത്യയുടെ അംഗത്വം, വിവാദമായ എച്ച്.വൺ ബി വിസ പ്രശ്നം എന്നിവയും ചർച്ചയിൽ വിഷയമായി.
വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, പ്രതിരോധ മന്ത്രി നിർമല സീതാരാമൻ, അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്കൽ ആർ. പോംപിയോ, പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് എന്നിവരാണ് ചർച്ചയിൽ പെങ്കടുത്തത്. ഇരു രാജ്യങ്ങളും തമ്മിൽ ഹോട്ട്ലൈൻ ബന്ധം സ്ഥാപിക്കാനും തീരുമാനിച്ചു. എച്ച്.വൺ ബി വിസയിൽ മാറ്റം വരുത്തുേമ്പാൾ സന്തുലിതമായ തീരുമാനമെടുക്കണമെന്നും ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം പ്രധാനമാണെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്കൽ ആർ. പോംപിയോട് പറഞ്ഞു.
ഇന്ത്യക്കാരുടെ താൽപര്യങ്ങൾക്ക് എതിരായി അമേരിക്ക നീങ്ങില്ലെന്ന് പ്രതീക്ഷിക്കുന്നു. ആദ്യഘട്ട ചർച്ചയിൽ സംതൃപ്തിയുണ്ടെന്നും സംയുക്ത വാർത്തസമ്മേളനത്തിൽ സുഷമ സ്വരാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.