ന്യൂഡൽഹി: കേരളത്തെക്കുറിച്ച് മഹാരാഷ്ട്ര മന്ത്രി നിതീഷ് റാണ നടത്തിയ മിനി പാകിസ്താൻ പരാമർശത്തോട് പൂർണ വിയോജിപ്പെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. എന്നാൽ, ഇത്തരം പരാമർശങ്ങൾക്ക് കാരണമാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കേണ്ടതുണ്ടെന്നും രാജീവ് ചന്ദ്രശേഖർ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
തീവ്രവാദ സംഘടനയായ ഹമാസിന് അനുകൂലമായി പരിപാടി നടന്നു. സൈനികനു നേരെ അതിക്രമമുണ്ടായി, ഇതെല്ലാം മുഖ്യമന്ത്രി ശ്രദ്ധിക്കണം. ഈ നാട്ടിൽ ഇത് നടക്കില്ല എന്ന് പറയണം. അതില്ലെങ്കിൽ ആളുകൾ ഇങ്ങനെ ചിന്തിക്കും. കുറ്റാരോപിതരുടെ സമുദായം നോക്കി തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നിശ്ശബ്ദത പാലിക്കുകയാണ് സർക്കാറെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.