ന്യൂഡൽഹി: രാജ്യത്ത് 18 വയസിന് മുകളിലുള്ളവർക്ക് വാക്സിനേഷൻ ആരംഭിച്ചതോടെ ആദ്യദിനമായ തിങ്കളാഴ്ച വാക്സിൻ സ്വീകരിച്ചത് 86 ലക്ഷം പേർ. ഇതുവരെ വാക്സിൻ സ്വീകരിച്ചതിൽ ഒറ്റദിവസത്തെ ഏറ്റവും ഉയർന്ന നിരക്കാണിതെന്ന് കേന്ദ്രം അറിയിച്ചു.
കോവിൻ വെബ്സൈറ്റിലൂടെ പുറത്തുവിട്ട കണക്ക് അനുസരിച്ച് 24 മണിക്കൂറിനിടെ 85,96,807 പേർ വാക്സിൻ സ്വീകരിച്ചു.
രാജ്യത്ത് തിങ്കളാഴ്ച റെക്കോഡ് വാക്സിനേഷൻ നടന്നതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. 'കോവിഡിനെതിരെ പോരാടാനുള്ള ശക്തമായ ആയുധം വാക്സിനാണ്. വാക്സിൻ സ്വീകരിച്ച എല്ലാവർക്കും ആശംസകൾ, കൂടാതെ നിരവധി ജനങ്ങൾക്ക് വാക്സിൻ നൽകാൻ പരിശ്രമിക്കുന്ന മുൻനിര പോരാളികൾക്ക് അഭിനന്ദനങ്ങൾ' -മോദി ട്വീറ്റ് ചെയ്തു.
കേന്ദ്രത്തിെൻറ വാക്സിൻ നയം തിരുത്തി 18 വയസിന് മുകളിലുള്ളവർക്കും സൗജന്യ വാക്സിൻ പ്രഖ്യാപിച്ചിരുന്നു. നേരത്തേ വാക്സിനേഷെൻറ ഒരു ദിവസത്തെ റെക്കോഡ് ഏപ്രിൽ രണ്ടിനായിരുന്നു. 42,65,157 പേരാണ് അന്ന് വാക്സിൻ സ്വീകരിച്ചത്.
രാജ്യത്ത് ഏറ്റവും കുറവുപേർ വാക്സിൻ സ്വീകരിച്ച സംസ്ഥാനം അസമാണ്. വാക്സിനേഷനിൽ കുറവ് രേഖപ്പെടുത്തിയതോടെ സംസ്ഥാനത്ത് വാക്സിനേഷൻ യജ്ഞം ആരംഭിച്ചതായി സർക്കാർ അറിയിച്ചു. 3.19 ലക്ഷം പേരാണ് അസമിൽ ഇതുവരെ വാക്സിൻ സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.