ന്യൂഡല്‍ഹി: ഇന്ത്യയുടെ പേര് `ഭാരത്' എന്നാക്കി മാറ്റാന്‍ കേന്ദ്രം നീക്കം നടത്തുന്നുവെന്നത് കിംവദന്തി മാത്രമാണെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍. പ്രതിപക്ഷം അഭ്യൂഹം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിഷയവുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിലപാടുണ്ടെങ്കില്‍ അത് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജി20 ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് കോണ്‍ഗ്രസ് ഇത്തരത്തിൽ അഭ്യൂഹം പ്രചരിപ്പിക്കുന്നതെന്നും കോണ്‍ഗ്രസിന് ഭാരത് എന്ന പേരിനോട് ഒരുകാലത്തും അനുകൂല നിലപാടില്ലായിരുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.
ജി20 ഉച്ചകോടിക്ക് രാഷ്ട്രപതി നല്‍കിയ ക്ഷണകത്തില്‍ പ്രസിഡൻറ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡൻറ് ഓഫ് ഭാരത് എന്ന് എഴുതിയത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. രാജ്യത്തിന്‍റെ പേര് ഇന്ത്യ എന്നതിന് പകരം ഭാരത് എന്നാക്കി മാറ്റാന്‍ പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തില്‍ നീക്കം നടക്കുന്നതായും അഭ്യുഹം ഉയര്‍ന്നിരുന്നു.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശാണ് ഇതുമായി ബന്ധപ്പെട്ട് ആരോപണവുമായി രംഗത്തെത്തിയത്. ഇനി ഭരണഘടനയുടെ ഒന്നാം ആര്‍ട്ടിക്കിളില്‍ 'ഭാരതം ഇന്ത്യയായിരുന്ന, സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കും' എന്ന് വായിക്കാമെന്ന് ജയറാം രമേശ് ട്വീറ്റ് ചെയ്തിരുന്നു. ഈ വാർത്ത പ്രചരിച്ചതോടെ പലകോണുകളിൽ നിന്നും വിമർശനം ഉയർന്നുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.