ലഖ്നോ: വ്യോമസേനയുടെ 20 വിമാനങ്ങൾ ഒക്ടോബർ 24ന് ലഖ്നോ-ആഗ്ര എക്സ്പ്രസ്വേയിൽ ലാൻഡ് ചെയ്യും. അടിയന്തര ഘട്ടങ്ങളിൽ റോഡുകൾ റൺവേയായി ഉപയോഗിക്കുന്നതിനുള്ള പരീക്ഷണങ്ങളുടെ ഭാഗമായാണ് ലാൻഡിങ്ങും ടേക്ക്ഒാഫും നടത്തുന്നത്. എ.എൻ 32 ട്രാൻസ്പോർട്ട് വിമാനം, മിറാഷ് 2000, സുഖോയ് 30 എം.കെ.െഎ, ജാഗ്വർ തുടങ്ങിയവയാണ് റോഡിൽ ഇറങ്ങുക. ഒരുക്കങ്ങളുടെ ഭാഗമായി ഇന്നുമുതൽ റോഡിൽ ഗതാഗതം നിരോധിക്കും. ഉന്നാവോ ജില്ലയിലെ ബംഗർമൗവിന് സമീപമായിരിക്കും ലാൻഡിങ്ങെന്ന് ഡിഫൻസ് സെൻട്രൽ കമാൻഡ് പി.ആർ.ഒ ഗർഗി മാലിക് സിൻഹ പറഞ്ഞു.
ഇതാദ്യമായാണ് ട്രാൻസ്പോർട്ട് വിമാനം റോഡിൽ ഇറക്കുന്നത്. എൻ.എൻ 32 വിമാനം വെള്ളപ്പൊക്കം ഉൾപ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങളിലും മറ്റും അടിയന്തര രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്നതാണ്. വൻതോതിൽ റിലീഫ് സാധനങ്ങൾ കൊണ്ടുപോകാനും ഇൗ വിമാനത്തിന് സാധിക്കും. പല രാജ്യങ്ങളും എക്സ്പ്രസ് ഹൈവേകള്‍ വിമാനങ്ങള്‍ക്ക് പറന്നുയരാനും ലാന്‍ഡിങ് നടത്താനും കഴിയുംവിധമാണ് നിര്‍മിച്ചിട്ടുള്ളത്.
യുദ്ധമോ മറ്റ് പ്രകൃതി ദുരന്തമോ കാരണം വിമാനത്താവളങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കാതെ വന്നാല്‍ വായുമാർഗം സഹായമെത്തിക്കാനാണ് ഇൗ മുൻകരുതൽ. 2015 മേയിൽ മിറാഷ് 2000 ഫൈറ്റർ ജെറ്റർ പരീക്ഷണാർഥം ഡല്‍ഹിക്ക് സമീപമുള്ള യമുന എക്സ്പ്രസ്വേയില് അടിയന്തര ലാന്‍ഡിങ് നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.