ന്യൂഡൽഹി: ഇറാൻ-അമേരിക്ക സംഘർഷത്തിെൻറ പശ്ചാത്തലത്തിൽ ഇന്ത്യൻ വിമാനങ്ങൾ ഇറാൻ വ്യോമാതിർത്തി ഒഴിവാക്കി പറക്കാൻ ഇന്ത്യ തീരുമാനിച്ചു. ഒമാൻ, പേർഷ്യൻ കടലിടുക്കുകളിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് നാവികസേന കപ്പലുകളുടെ കാവൽ ഏർപ്പെടുത്തി. യാത്രക്കാരുടെ സുരക്ഷിതത്വം മുൻനിർത്തി ഇറാെൻറ വ്യോമാതിർത്തി ഒഴിവാക്കി ഏറ്റവും യോജിച്ച മറ്റു റൂട്ടുകൾ തിരഞ്ഞെടുക്കാൻ നിർദേശിച്ചതായി വ്യോമയാന അതോറിറ്റി അറിയിച്ചു. മേഖലയിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് െഎ.എൻ.എസ് ചെന്നൈ, െഎ.എൻ.എസ് സുകന്യ എന്നിവ അകമ്പടി പോകുന്നുെണ്ടന്ന് നാവികസേനയും വിശദീകരിച്ചു. അമേരിക്കൻ-ഇറാൻ സംഘർഷം മുൻനിർത്തി മറ്റു പല രാജ്യങ്ങളും ഇതിനകം തന്നെ ഇറാൻ വഴിയുള്ള വ്യോമപാത ഒഴിവാക്കിയിട്ടുണ്ട്. അമേരിക്കൻ വ്യോമയാന നിയന്ത്രകരായ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അമേരിക്കൻ വിമാനങ്ങൾക്ക് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.