ന്യൂഡൽഹി: ജമ്മുവിലെ സുന്ദർബനി സെക്ടറിൽ നിയന്ത്രണരേഖക്കു സമീപം നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയതിനു പിന്നാലെ പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ സേന. ഭീകരരെ പാക് മണ്ണിൽ പ്രവർത്തിക്കാൻ അനുവദിക്കരുതെന്നും കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹം ഏറ്റെടുക്കണമെന്നും സൈന്യം ആവശ്യപ്പെട്ടു.
ഞായറാഴ്ചയാണ് ആയുധസജ്ജരായ നുഴഞ്ഞുകയറ്റക്കാരും സൈന്യവുമായി ഏറ്റുമുട്ടലുണ്ടായത്. സംഭവത്തിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടതിനുപുറമെ മൂന്ന് സൈനികർ വീരമൃത്യുവരിക്കുകയും ചെയ്തിരുന്നു. പാക് സൈനികർക്കും പരിശീലനംസിദ്ധിച്ച തീവ്രവാദികൾക്കും പ്രാതിനിധ്യമുള്ള അതിർത്തി ആക്ഷൻ ടീം (ബി.എ.ടി) അംഗങ്ങളാണ് കൊല്ലപ്പെട്ട നുഴഞ്ഞുകയറ്റക്കാരെന്ന് സൈനിക ഉേദ്യാഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.