തീവ്രവാദികളെ നേരിടാൻ ഇന്ത്യൻ സേനക്ക്​ അമേരിക്കൻ തോക്കുകൾ

ന്യൂഡൽഹി: പാക്​ അതിർത്തി നിയന്ത്രണ രേഖയിലെ നുഴഞ്ഞുകയറ്റക്കാരെയും ജമ്മുകശ്​മീരിലെ തീവ്രവാദികളെയും നേരിടാൻ ഇന്ത്യൻ കരസേനക്ക്​ നവീനശൈലിയിലുള്ള അമേരിക്കൻ തോക്കുകൾ. ഇന്ത്യയുമായി കരാറിൽ ഒപ്പുവെച്ച അമേരിക്കൻ ആയുധ നിർമാതാക്കളിൽ നിന്ന്​ സ്​നിപ്പർ റൈഫിളുകളും മറ്റ്​ വെടികോപ്പുകളും എത്തിത്തുടങ്ങിയതായി സൈനിക വൃത്തങ്ങൾ അറിയിച്ച​ു.

72,400 അത്യാധുനിക റൈഫിളുകൾ ഉൾപ്പെടെ 700 കോടിയുടെ കരാറാണ്​ അമേരിക്കയുമായി ഒപ്പുവെച്ചിരിക്കുന്നത്​. ഇതിൽ 66,000 റൈഫിളുകൾ ഇന്ത്യൻ കരസേനക്ക്​ വേണ്ടിയാണ്​. നാവിക സേനക്ക്​ 2,000 റൈഫിളുകളും ഇന്ത്യൻ വ്യോമസേനക്ക്​ 4,000 റൈഫിളുകളുമാണ്​ നൽകുക.

ആദ്യഘട്ടത്തിൽ കശ്​മീരിലെ ഉത്തര കമാൻഡിന്​ വേണ്ടി 10,000 സിഗ്​ 716 റൈഫിളുകൾ എത്തിയതായി സൈനിക വക്താവ്​ അറിയിച്ചു. ഇന്ത്യൻ കരസേനക്കായി റഷ്യ നിർമിതമായ എ.കെ 203 റൈഫിളുകളും ഉടനെത്തും. റഷ്യയിൽ നിന്ന്​ ഏഴു ലക്ഷം എ.കെ 203 റൈഫിളുകളാണ്​ ഇന്ത്യ വാങ്ങുന്നത്​.

Tags:    
News Summary - Indian Army gets new American assault rifles to Kashmir Valley against terrorism - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.