ലഡാക്: ഇന്ത്യൻ സൈന്യത്തിന്‍റെ അത്യാധുനിക ചെറു ഹെലികോപ്റ്ററായ 'ദ്രുവ്' അടിയന്തരമായി നിലത്തിറക്കി. കിഴക്കൻ ലഡാക് പ്രദേശത്താണ് ലാൻഡിങ് നടത്തിയത്.
ഹെലികോപ്റ്ററിലെ യാത്രക്കാർ സുരക്ഷിതരാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ചെറിയ തകരാർ കണ്ടെത്തിയതിനെ തുടർന്ന് പൈലറ്റ് മുൻകരുതൽ ലാൻഡിങ്ങിന് അനുമതി തേടുകയായിരുന്നു.
ലഡാക്കിലെ ഗൽവാൻ വാലിയിൽ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മേഖലയിൽ സൈനിക ശക്തി വർധിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചിരുന്നു. 45 വർഷത്തിന് ശേഷം ചൈനയുമായുണ്ടാകുന്ന രക്തരൂക്ഷിതമായ ഏറ്റുമുട്ടലാണ് കഴിഞ്ഞ തിങ്കളാഴ്ച ഗൽവാനിലുണ്ടായത്.
ഇതിന് പിന്നാലെ ഇന്ത്യ-ചൈന അതിർത്തിയായ യഥാർഥ നിയന്ത്രണ രേഖയിൽ (എൽ.എ.സി) തോക്ക് ഉപയോഗിക്കാൻ ഇന്ത്യൻ സൈനികർക്ക് അനുമതി നൽകി. ഇന്ത്യൻ സൈന്യത്തിന്‍റെ റൂൾസ് ഓഫ് എൻഗേജ്മെന്‍റിൽ മാറ്റം വരുത്തിയാണ് അസാധാരണ സാഹചര്യങ്ങളിൽ യഥാർഥ നിയന്ത്രണ രേഖയിൽ തോക്ക് ഉപയോഗിക്കാൻ അനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.