ശ്രീലങ്കയിൽ ജനങ്ങൾക്ക് പണം വിതരണം ചെയ്ത് ഇന്ത്യൻ വ്യവസായി; ഒടുവിൽ പൊലീസ് പിടിയിൽ

കൊളംബോ: സാമ്പത്തിക പ്രതിസന്ധി മൂലം ദുരിതത്തിലായ ശ്രീലങ്കയിലെ ജനങ്ങൾക്ക് പണം വിതരണം ചെയ്ത ഇന്ത്യൻ വ്യവസായി പിടിയിൽ. തെലങ്കാനയിലെ നിസാമാബാദിൽ നിന്നും വ്യവസായി രവീന്ദ്ര റെഡ്ഡിയാണ് ശ്രീലങ്കൻ പൊലീസിന്റെ പിടിയിലായത്. ഏപ്രിലിൽ സംഭവം നടന്നതിന് ശേഷം ഇതാദ്യമായി രവീന്ദ്ര റെഡ്ഡി പൊതുജനമധ്യത്തിൽ പ്രത്യക്ഷപ്പെട്ടു.

ശ്രീലങ്കയുടെ ക്രിമിനൽ ഇൻവസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്നും. ഹൈക്കമീഷൻ ഇടപെടലിൽ ഉടൻ തന്നെ കസ്റ്റഡിയിൽ നിന്നും വിടുകയും ചെയ്തുവെന്ന് റെഡ്ഡി പറഞ്ഞു.എല്ലാ മാസവും ഞാൻ ശ്രീലങ്കക്ക് പോകും. സാധാരണായി 21 ദിവസം വരെ അവിടെ താമസിക്കാറുണ്ട്. കഴിഞ്ഞ തവണ പോയപ്പോൾ ശ്രീലങ്കൻ പ്രസിഡന്റി​നെതിരായ പ്രക്ഷോഭങ്ങളിലും പ​ങ്കെടുത്തിരുന്നു.

അഞ്ച് ലക്ഷത്തിന് തുല്യമായ ഇന്ത്യൻ രൂപ വിതരണം ചെയ്തുവെന്ന് ശ്രീലങ്കൻ വ്യവസായി അറിയിച്ചു. 500, 1000 രൂപയുടെ ശ്രീലങ്കൻ കറൻസിയാണ് വിതരണം ചെയ്തതെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, റെഡ്ഡിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കസ്റ്റഡിയിലെടുക്കുക മാത്രമാണ് ഉണ്ടായതെന്നും ശ്രീലങ്കൻ പൊലീസ് അറിയിച്ചു.

Tags:    
News Summary - Indian businessman ‘caught’ for ‘distributing Rs 5L’ in Lanka ‘would do it all again’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.