പാർലമെന്റിൽ നടക്കുന്നത് ജനാധിപത്യം നിലനിൽക്കുന്നുണ്ടോ എന്ന പരിശോധന -രാഹുൽ

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്റി​ൽ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത് രാ​ജ്യ​ത്ത് ജ​നാ​ധി​പ​ത്യം നി​ല​നി​ൽ​ക്കു​ന്നു​ണ്ടോ എ​ന്ന​തി​ന്റെ പ​രി​ശോ​ധ​ന​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി.

ബി.​ജെ.​പി നേ​താ​ക്ക​ളാ​യ നാ​ല് മ​ന്ത്രി​മാ​ർ പാ​ർ​ല​മെ​ന്റി​ന്റെ ഇ​രു​സ​ഭ​ക​ളി​ലും ത​നി​ക്കെ​തി​രെ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യാ​ൻ സാ​ധി​ച്ചി​രു​ന്നു​വെ​ങ്കി​ൽ എ​ന്ന് താ​ൻ ക​രു​തി​യെ​ന്നും എ​ന്നാ​ൽ, അ​വ​ർ സം​സാ​രി​ക്കാ​ൻ അ​നു​വ​ദി​ക്കു​മെ​ന്ന് തോ​ന്നു​ന്നി​ല്ലെ​ന്നും രാ​ഹു​ൽ ഗാ​ന്ധി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

വ്യാ​ഴാ​ഴ്ച താ​ൻ സ​ഭ​യി​ലേ​ക്ക് ക​ട​ന്ന് ഒ​രു മി​നി​റ്റി​ന​കം സ​ഭ പി​രി​ഞ്ഞ​താ​യി അ​റി​യി​ച്ചു. മ​ന്ത്രി​മാ​ർ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളി​ൽ ത​നി​ക്ക് പ​റ​യാ​നു​ള്ള​ത് സ​ഭ​യി​ൽ പ​റ​യാ​മെ​ന്ന് ക​രു​തി​യാ​ണ് വ​ന്ന​ത്. ഇ​ന്ത്യ​യി​ൽ ജ​നാ​ധി​പ​ത്യം ഇ​പ്പോ​ഴു​മു​ണ്ടെ​ങ്കി​ൽ എ​ന്റെ ഭാ​ഗം പ​റ​യാ​ൻ എ​നി​ക്ക് അ​വ​സ​രം ല​ഭി​ക്കു​മാ​യി​രു​ന്നു. നാ​ല് മ​ന്ത്രി​മാ​ർ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച അ​തേ സ​ഭാ​ത​ലം അ​വ​ർ​ക്ക് മ​റു​പ​ടി ന​ൽ​കാ​ൻ അ​വ​സ​രം ത​രു​മോ എ​ന്ന​താ​ണ് ചോ​ദ്യം? സ്പീ​ക്ക​റെ ക​ണ്ട് സ​ഭ​യി​ൽ സം​സാ​രി​ക്കാ​ൻ അ​വ​സ​രം ​ചോ​ദി​ച്ചു. അ​തെ​ന്റെ അ​വ​കാ​ശ​മാ​ണ്. എ​ന്നാ​ൽ, സ​മ്മ​തം ന​ൽ​കാ​തെ ചി​രി​ക്കു​ക​യാ​ണ് സ്പീ​ക്ക​ർ ഓം ​ബി​ർ​ള ചെ​യ്ത​ത്.

ക​ഴി​ഞ്ഞ മാ​സം താ​ൻ പാ​ർ​ല​മെ​ന്റി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ​നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​ൻ മാ​ത്ര​മു​ള്ള​താ​ണ് ത​ന്റെ ല​ണ്ട​ൻ പ​രാ​മ​ർ​ശ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വാ​ദം. ഗൗ​തം അ​ദാ​നി​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച മൗ​ലി​ക​മാ​യ ചോ​ദ്യ​മാ​ണ് താ​ൻ ചോ​ദി​ച്ച​ത്. അ​ദാ​നി മോ​ദി​​ക്കൊ​പ്പം ആ​സ്ട്രേ​ലി​യ​യി​ൽ പോ​യ ശേ​ഷം സ്റ്റേ​റ്റ് ബാ​ങ്ക് കോ​ടി​ക​ൾ കൊ​ടു​ത്ത​താ​ണ് താ​ൻ ചോ​ദി​ച്ച​ത്. സ​ർ​ക്കാ​റും പ്ര​ധാ​ന​മ​ന്ത്രി​യും അ​ദാ​നി വി​ഷ​യ​ത്തെ ഭ​യ​ക്കു​ന്നു. അ​തു​കൊ​ണ്ടാ​ണ് വി​വാ​ദം സൃ​ഷ്ടി​ച്ച​ത്. പാ​ർ​ല​മെ​ന്റി​ൽ ത​ന്നെ സം​സാ​രി​ക്കാ​ൻ അ​നു​വ​ദി​ച്ചാ​ൽ മ​ന​സ്സി​ലു​ള്ള​ത് പ​റ​യു​മെ​ന്ന് വ്യാ​ഴാ​ഴ്ച സ​ഭാ സ്തം​ഭ​ന​ത്തെ തു​ട​ർ​ന്ന് മ​ട​ങ്ങു​ന്ന​തി​നി​ടെ രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.

Tags:    
News Summary - If Indian democracy is functioning, I will be able to speak in Parliament, -Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.