ഐ.എസ്.ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയ മോസ്കോയിലെ ഇന്ത്യൻ എംബസി ജീവനക്കാരൻ അറസ്റ്റിൽ

ലഖ്നോ: പാകിസ്താൻ ചാരസംഘടനയായ ഐ.എസ്.ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയ മോസ്കോയിലെ ഇന്ത്യൻ എംബസി ജീവനക്കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധസേനയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മീററ്റിൽ വെച്ചാണ് ഇയാൾ പിടിയിലായത്. സതേന്ദ്ര സിവാൽ എന്ന മൾട്ടി ടാസ്കിങ് സ്റ്റാഫിനെയാണ് പിടികൂടിയതെന്നും യു.പിയിലെ തീവ്രവാദവിരുദ്ധസേന വ്യക്തമാക്കി.

എ.ടി.സിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അറസ്റ്റ്. വിദേശകാര്യമന്ത്രാലയം ഉദ്യോഗസ്ഥരിൽ നിന്നും ഇയാൾ സൈന്യത്തെ സംബന്ധിക്കുന്ന രഹസ്യവിവരങ്ങൾ തേടിയെന്നും ഇതിന് പകരമായി പണം വാഗ്ദാനം ചെയ്തുവെന്നുമാണ് റിപ്പോർട്ട്.

ഹാപുർ ജില്ലയിൽ നിന്നുള്ളയാളാണ് സത്യേന്ദ്ര സിവാൾ. പാകിസ്താൻ ചാരസംഘടനയി​ലെ പ്രധാനപ്പെട്ട ഒരു കണ്ണിയാണ് ഇയാളെന്നും റിപ്പോർട്ടുണ്ട്. ഇന്ത്യൻ എംബസിയിലെ പദവി ദുരുപയോഗം ചെയ്ത് ഒരുപാട് രഹസ്യരേഖകൾ ഇയാൾ ചോർത്തിയെടുത്തുവെന്നാണ് സൂചന. വിദേശകാര്യമന്ത്രാലയത്തിന്റേയും പ്രതിരോധ മന്ത്രാലയ​ത്തിന്റേയും വിവരങ്ങളാണ് ചോർത്തിയത്.

സത്യേന്ദ്ര സിവാളിനെ എ.ടി.എസ് യുണിറ്റ് മീററ്റിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയായിരുന്നു. തുടർന്ന് ഏജൻസി ചോദിച്ച ചോദ്യങ്ങൾക്ക് ഇയാൾക്ക് ഉത്തരം പറയാൻ സാധിച്ചില്ല. പിന്നീട് എ.ടി.എസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ കുറ്റം സമ്മതിച്ചുവെന്നാണ് വിവരം. 2021 മുതൽ ഇയാൾ മോസ്കോയിലെ ഇന്ത്യൻ എംബസിയിൽ ജോലി ചെയ്ത് വരികയാണ്.

Tags:    
News Summary - Indian Embassy Worker Arrested For Spying Was Providing Army Info To Pak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.