ഉന: പാകിസ്താൻ ജയിലിൽ മരണപ്പെട്ട ഇന്ത്യൻ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം രണ്ടു മാസത്തിന് ശേഷം ജന്മനാട്ടിലെത്തിച്ചു. സെപ്റ്റംബറിൽ മരണപ്പെട്ട നാനുഭായ് കനാഭായിയുടെ മൃതദേഹമാണ് ഗുജറാത്തിലെ ഉനയിലെത്തിച്ചത്.
അധികൃതർ സമുദ്രാതിർത്തി ലംഘിച്ചതിന് കഴിഞ്ഞ വർഷം നവംബറിലാണ് പാകിസ്താൻ മാരിടൈം നാനുഭായിയെ അറസ്റ്റ് ചെയ്തത്. നാനുഭായിയുടെ മരണത്തിൽ അനുശോചിക്കുന്നതായി ഗ്രാമമുഖ്യൻ പറഞ്ഞു.
ഇന്ത്യൻ മത്സ്യത്തൊഴിലാളികളോട് ഇത്തരം സമീപനം പാക് അധികൃതർ സ്വീകരിക്കരുത്. ജനങ്ങളുടെ വികാരം പാകിസ്താൻ മനസിലാക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ആഗസ്റ്റ് 13ന് തടവുകാരായ ഏഴ് പാക് പൗരന്മാരെ ഇന്ത്യ കൈമാറിയിരുന്നു. ഇതിന് പിന്നാലെ പാക് സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 14ന് 29 ഇന്ത്യക്കാരായ തടവുകാരെ പാകിസ്താനും കൈമാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.