Representative Image 

സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച്​ ശ്രീലങ്കൻ സേന ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ആക്രമിച്ചു

ചെന്നൈ: സമുദ്രാതിർത്തി ലംഘിച്ചുവെന്ന്​ ​ആരോപിച്ച്​ ശ്രീലങ്കൻ നാവികസേന ഇന്ത്യൻ മത്സ്യതൊഴിലാളികളെ ആക്രമിച്ചു. ഒരു മത്സ്യത്തൊഴിലാളിക്ക്​ പരിക്കേറ്റു.

എന്നാൽ സമുദ്ര അതിർത്തി ലംഘിച്ചി​ട്ടില്ലെന്ന്​ മത്സ്യത്തൊഴിലാളികൾ പറഞ്ഞു. തങ്ങൾക്കുനേരെ കല്ലുകൾ എറിഞ്ഞതായും വല കീറിയതായും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

അതേസമയം സംഭവത്തെക്കുറിച്ച്​ അന്വേഷിക്കാൻ ഇതുവരെ ഒൗദ്യോഗിക പരാതികൾ ഒന്നും ലഭിച്ചി​ട്ടില്ലെന്ന്​ അധികൃതർ പറഞ്ഞു. തമിഴ്​നാട്ടിലെ രാമേശ്വരത്തെ മത്സ്യത്തൊഴിലാളിക്കാണ്​ പരിക്കേറ്റത്​.

തമിഴ്​നാട്ടിൽനിന്നുള്ള മത്സ്യത്തൊഴിലാളികളെ ലങ്കൻ സേന മർദ്ദിക്കുന്നതായി തമിഴ്​നാട്​ കേന്ദ്രത്തിനെ അറിയിച്ചിരുന്നു. ഇത്തരത്തിൽ ആക്രമണം പതിവാകുന്നതിനാൽ ഇന്ത്യൻ മത്സ്യത്തൊഴിലാളി​കളെ ശ്രീലങ്കൻ സേന ആക്രമിക്കുന്നത്​ തടയാൻ നടപടി സ്വീകരിക്കണമെന്ന്​ തമിഴ്​നാട്​ കേന്ദ്രത്തിനോട്​ അഭ്യർഥിക്കുകയും ചെയ്​തു.

Tags:    
News Summary - Indian Fishermen Attacked Allegedly By Lanka Navy Over Trespass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.