വാഷിങ്ടൺ: അമേരിക്കയിലെ പ്രശസ്തമായ സ്ക്രിപ്സ് നാഷനൽ സ്പെല്ലിങ് ബീ മത്സരത്തിൽ ഇന്ത്യൻ വംശജക്ക് ഒന്നാം സ്ഥാനം. 12കാരിയായ അനന്യ വിനയ് ആണ് 40,000 യു.എസ് ഡോളർ (ഉദ്ദേശം 25 ലക്ഷം രൂപ) സമ്മാനത്തുക നേടിയത്.
വസ്ത്ര നിർമാണത്തിന് ഉപയോഗിക്കുന്നതും സിൽക്കിൽ നിന്നുണ്ടാക്കുന്നതുമായ ‘മറോക്കയ്ൻ’ എന്നത് ശരിയായി ഉച്ചരിച്ചാണ് ഇൗ മിടുക്കി മറ്റൊരു ഇന്ത്യൻ വംശജനായ റോഹൻ രാജീവിനെ അവസാന റൗണ്ടിൽ പരാജയപ്പെടുത്തിയത്. മത്സരത്തിൽ 291 പേരാണ് പെങ്കടുത്തത്.
തെൻറ സ്വപ്നം യാഥാർഥ്യമായതായി അനന്യ പറഞ്ഞു. ഞാൻ വാക്കുകളിൽ ശ്രദ്ധിക്കുകയും അത് ശരിയായി ഉച്ചരിക്കാൻ ശ്രമിക്കുകയുമാണ് ചെയ്തത്. സാമൂഹിക പാഠപുസ്തകത്തിൽ ഇൗ വാക്ക് പഠിച്ചിട്ടുണ്ടെന്നും അനന്യ വ്യക്തമാക്കി. കാലിഫോർണിയയിൽ ആറാം ഗ്രേഡ് വിദ്യാർഥിയാണ് ഇൗ മിടുക്കി. സ്ക്രിപ്സ് നാഷനൽ സ്പെല്ലിങ് ബീ മത്സരത്തിൽ തുടർച്ചയായി 13ാം വർഷമാണ് ഇന്ത്യൻ വംശജർ ജേതാക്കളാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.