ജമ്മു: അന്താരാഷ്ട്ര അതിർത്തിയിൽ നുഴഞ്ഞുകയറ്റം തകർത്ത ബി.എസ്.എഫ് ഒരാളെ വെടിവെച്ചുകൊന്നു. അർനിയ മേഖലയിൽ നികോവാൾ അതിർത്തിയിൽ പുലർെച്ച 5.45ന് മൂന്നുപേർ നീങ്ങുന്നത് ശ്രദ്ധയിൽപെട്ട ഉടനെ മുന്നറിയിപ്പ് നൽകി. തുടർന്ന് വെടിയുതിർത്തപ്പോഴാണ് ഒരാൾ കൊല്ലപ്പെട്ടതെന്ന് ബി.എസ്.എഫ് െഎ.ജി രാം അവതാർ പറഞ്ഞു. 30 വയസ്സ് തോന്നുന്ന യുവാവാണ് കൊല്ലപ്പെട്ടത്. രണ്ടുപേർ രക്ഷപ്പെട്ടതായി കരുതുന്നു. പ്രകോപനമില്ലാതെ കഴിഞ്ഞദിവസം സാംബമേഖലയിൽ ജവാെന കൊലപ്പെടുത്തിയ പാക്സേനക്കുനേരെ നടത്തിയ കനത്ത തിരിച്ചടിയിൽ രണ്ട് സൈനിക പോസ്റ്റുകൾ തകർത്തു. ബി.എസ്.എഫ് ജവാൻ രാധപാദ ഹസാരയാണ് കൊല്ലപ്പെട്ടത്.
പാക് ഭാഗത്തുനിന്ന് നുഴഞ്ഞുകയറ്റശ്രമങ്ങൾ വർധിച്ച സാഹചര്യത്തിൽ 200 കി.മീറ്റർ അന്താരാഷ്ട്ര അതിർത്തിയിൽ ബി.എസ്.എഫിെൻറ ‘ഒാപറേഷൻ അലർട്ട്’ പ്രഖ്യാപിച്ചു. തീവ്രവാദികൾ നുഴഞ്ഞുകയറാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന രഹസ്യവിവരത്തെ തുടർന്നാണ് ‘അതീവ ജാഗ്രത’ പ്രഖ്യാപിച്ചതെന്ന് ജമ്മു അതിർത്തിയിലെ ബി.എസ്.എഫ് െഎ.ജി രാം അവതാർ വാർത്താലേഖകരോട് പറഞ്ഞു.
കഴിഞ്ഞ ദിവസം പാക് ആക്രമണത്തിൽ കൊല്ലപ്പെട്ട ഹെഡ് കോൺസ്റ്റബിൾ രാധപാദ ഹസാരക്ക് അതിർത്തി ഹെഡ്ക്വാർേട്ടഴ്സിൽ ബി.എസ്.എഫ് വീരോചിത വിട നൽകി. ജമ്മു-കശ്മീർ ഡി.ജി.പി ഡോ.എസ്.പി വെയ്ദ്, െഎ.ജി.പി ഡോ. എസ്.ഡി.സിങ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. സാംബ മേഖലയിൽ പാക് റെയ്ഞ്ചേഴ്സ് നടത്തിയ വെടിവെപ്പിലാണ് ഹസാര കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.