ന്യൂഡൽഹി: ഇസ്രായേൽ - ഫലസ്തീൻ സംഘർഷത്തിൽ പ്രസ്താവനയുമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ഇസ്രായേൽ ജനതയ്‌ക്കെതിരായ ക്രൂരമായ ആക്രമണങ്ങളെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അപലപിക്കുന്നു -പ്രസ്താവനയിൽ പറഞ്ഞു.
ഇസ്രായേൽ ജനതയുടെ നിയമാനുസൃതമായ ദേശീയ സുരക്ഷാ താൽപര്യങ്ങൾ ഉറപ്പാക്കിക്കൊണ്ട്, സംവാദങ്ങളിലൂടെയും ചർച്ചകളിലൂടെയും മാത്രമേ ഫലസ്തീൻ ജനതയുടെ ആത്മാഭിമാനവും സമത്വവും അന്തസ്സുമുള്ള ജീവിതത്തിന് വേണ്ടിയുള്ള ന്യായമായ ആവശ്യങ്ങൾ നിറവേറ്റപ്പെടുകയുള്ളൂ എന്നാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിശ്വസിക്കുന്നത്. അക്രമം ഒരിക്കലും പരിഹാരമാകുന്നില്ലെന്നും അക്രമം അവസാനിപ്പിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
The Indian National Congress condemns the brutal attacks on the people of Israel.
— Congress (@INCIndia) October 8, 2023
Violence of any type never provides a solution and must stop. pic.twitter.com/LzXGf3PAz9
ഹമാസ് ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തെയും തുടർന്നുണ്ടായ തിരിച്ചടിയേയും അപലപിക്കുകയാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി. സംഘർഷം അവസാനിപ്പിക്കാൻ യു.എൻ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യു.എൻ ഫലസ്തീൻ ജനതയുടെ നിയമപരമായ അവകാശങ്ങൾ ഉറപ്പാക്കണം. ഇസ്രായേലിന്റെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്നും രണ്ട് രാഷ്ട്രങ്ങൾ രുപീകരിക്കുക പ്രശ്നത്തിനുള്ള ശാശ്വത പരിഹാരമെന്നും യെച്ചൂരി പറഞ്ഞു. നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രായേലിലെ വലതുപക്ഷ സർക്കാർ നടത്തിയ ആക്രമണങ്ങളിൽ ഈ വർഷം മാത്രം ഇതുവരെ 248 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ 40 പേരും കുട്ടികളാണ്. ജൂത കുടിയേറ്റ കേന്ദ്രങ്ങൾ ഫലസ്തീൻ മണ്ണിൽ വ്യാപിപ്പിക്കുന്നത് നിർത്തണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.