ന്യൂഡൽഹി: ഏദൻ ഉൾക്കടലിൽ കുടുങ്ങിയ ഇറാനിയൻ മത്സ്യബന്ധന കപ്പലിലെ പാകിസ്താൻ സ്വദേശികളായ 18 ജീവനക്കാർക്ക് വൈദ്യസഹായം നൽകിയതായി ഇന്ത്യൻ നാവികസേന. ഏദൻ ഉൾക്കടലിൽ വിന്യസിച്ച ഇന്ത്യയുടെ ഐഎൻഎസ് ശിവാലിക് എന്ന നാവികസേന കപ്പലിൽ ഇറാനിയൻ കപ്പലായ എഫ്.വി അൽ ആരിഫിയിൽനിന്ന് അടിയന്തര മെഡിക്കൽ സഹായാഭ്യർഥന ലഭിക്കുകയായിരുന്നു. തുടർന്ന് അതിവേഗം പ്രതികരിച്ച ശിവാലിക് ടീം ജീവനക്കാർക്ക് വിദഗ്ധ മെഡിക്കൽ സഹായവും മരുന്നുകളും നൽകിയതായി നാവികസേന വക്താവ് അറിയിച്ചു.
ഇന്ത്യൻ നാവികസേനയുടെ ‘സാഗർ’ പദ്ധതിക്ക് കീഴിൽ സമുദ്രമേഖലയിലെ സുരക്ഷാ ആവശ്യങ്ങൾക്കായാണ് ഐ.എൻ.എസ് ശിവാലികിനെ മേഖലയിൽ വിന്യസിച്ചിരിക്കുന്നത്. അറബിക്കടലിൽ ഈ വർഷമാദ്യം നടന്ന കടൽക്കൊള്ള ശ്രമം നാവികസേന തടഞ്ഞിരുന്നു. ശ്രീലങ്കൻ മത്സ്യബന്ധന കപ്പൽ തട്ടിക്കൊണ്ടുപോകാനുള്ള നീകമാണ് ഇന്ത്യൻ നാവികസേന പരാജയപ്പെടുത്തിയത്.
സീഷെൽസ് പ്രതിരോധ സേനയുടെയും ശ്രീലങ്കൻ നാവികസേനയുടെയും സഹകരണത്തോടെയായിരുന്നു ഓപ്പറേഷൻ. തട്ടിക്കൊണ്ടുപോയ കപ്പൽ സംയുക്ത സംഘം രക്ഷപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.