ന്യൂഡൽഹി: വെടിനിർത്തൽ കരാറിന്‍റെ ഭാഗമായുള്ള ഇന്ത്യ-പാകിസ്താൻ സൈനികതല ഫ്ലാഗ് മീറ്റിങ് ഇന്ന് നടക്കും. പൂഞ്ചിലെ റാവൽകോട്ട് ക്രോസിങ് പോയിന്‍റിലാണ് ബ്രിഗേഡ്- കമാണ്ടർതല മീറ്റിങ് നടക്കുക. കഴിഞ്ഞ ഫെബ്രുവരി 24ന് പൂഞ്ച് സെക്ടറിലെ നിയന്ത്രണരേഖയിൽ ഇന്ത്യയും പാകിസ്താനും വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. വെടിനിർത്തൽ ധാരണകൾ പാലിക്കുന്നതിന്‍റെ ഭാഗമായുള്ള ചർച്ചകളാണ് കൂടിക്കാഴ്ചയിൽ ഉണ്ടാവുകയെന്ന് കരസേന ട്വീറ്റിൽ വ്യക്തമാക്കുന്നു.
2003 നവംബറിലാണ് ഇന്ത്യയും പാകിസ്താനും ആദ്യമായി വെടിനിർത്തൽ കരാറിലേർപ്പെട്ടത്. എന്നാൽ, നിയന്ത്രണരേഖയിൽ തുടർച്ചയായി കരാർ ലംഘിച്ച പാകിസ്താൻ ഇന്ത്യൻ പ്രദേശത്തേക്ക് ആക്രമണം നടത്തുകയായിരുന്നു.
കഴിഞ്ഞ വർഷം ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മാത്രം 4645 വെടിനിർത്തൽ കരാർ ലംഘനങ്ങളാണ് പാകിസ്താൻ സൈന്യം നടത്തിയത്. 17 വർഷത്തിനിടെ പാകിസ്താൻ നടത്തിയ ഏറ്റവും കൂടുതൽ കരാർ ലംഘനങ്ങളാണിവ. 2020ൽ മാത്രം രാജ്യാന്തര അതിർത്തിയിൽ 5100 തവണയാണ് പാകിസ്താൻ സേന വെടിനിർത്തൽ കരാർ ലംഘിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.