ന്യൂഡൽഹി: ട്രെയിനുകളിൽ സ്ത്രീകളുടെ േക്വാട്ടയിൽ ഒഴിവുള്ള ബർത്തുകൾ വെയിറ്റിങ് ലിസ്റ്റിലുള്ള വനിത യാത്രക്കാർക്കുതന്നെ അനുവദിക്കാൻ റെയിവേ തീരുമാനിച്ചു. ഇതിനുശേഷം മുതിർന്ന പൗരന്മാരെയാണ് പരിഗണിക്കുക. ഇതുസംബന്ധിച്ച് റെയിൽവേ ബോർഡ് കമേഴ്സ്യൽ മനേജർമാർക്ക് നിർദേശം നൽകി.
നിലവിൽ വനിതാ േക്വാട്ടയിൽ ഒഴിവുവരുന്ന ബർത്ത് വെയിറ്റിങ് ലിസ്റ്റിലുള്ള മറ്റ് യാത്രക്കാർക്കാണ് ലഭിക്കുക.
ചാർട്ട് തയാറാക്കിയ ശേഷവും വനിതകളില്ലാത്തതിനാൽ ബർത്ത് ഒഴിവു വരുകയാണെങ്കിൽ ടി.ടി.ഇമാർക്ക് ഇൗ ബർത്ത് വനിതകൾക്കോ മുതിർന്ന പൗരന്മാർക്കോ അനുവദിക്കാം. നിലവിൽ റിസർവേഷനുള്ള എല്ലാ ട്രെയിനുകളിലെയും സ്ലീപ്പർ ക്ലാസ് കോച്ചിലെ ആറു ലോവർ ബർത്തും എ.സി ത്രീ ടയർ, എ.സി ടു ടയർ കോച്ചുകളിൽ മൂന്നു ലോവർ ബർത്തുമാണ് മുതിർന്ന പൗരന്മാർക്കും 45 വയസ്സ് കഴിഞ്ഞ വനിതകൾക്കും ഗർഭിണികൾക്കും ലഭിക്കുന്നത്. രാജധാനി, തുരേന്താ പോലുള്ള ശീതീകരിച്ച ട്രെയിനുകളിലെ എ.സി ത്രീ ടയർ കോച്ചിൽ നാലു ലോവർ ബർത്ത് ഇൗ രീതിയിൽ അനുവദിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.