ന്യൂഡൽഹി: സെമി-ഹൈ സ്പീഡ് വന്ദേ ഭാരത് ട്രെയിനുകൾക്ക് ശേഷം ആദ്യത്തെ വന്ദേ മെട്രോ ആരംഭിക്കാൻ ഇന്ത്യൻ റെയിൽവേ. ജൂലൈ മുതൽ പരീക്ഷണ ഓട്ടം ആരംഭിക്കും. നഗരവാസികളുടെ യാത്രാ ആവശ്യങ്ങൾ കണക്കിലെടുത്താണ് വന്ദേ മെട്രോ അവതരിപ്പിക്കുന്നത്.
കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ സ്റ്റോപ്പുകൾ എന്നതാണ് വന്ദേ മെട്രോയുടെ ലക്ഷ്യം. പെട്ടന്ന് വേഗത കൂട്ടാനും കുറയ്ക്കാനും പറ്റുന്ന ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ് വന്ദേ മെട്രോയിൽ ഉപയോഗിച്ചിരിക്കുന്നത്. മറ്റ് നിരവധി പുതിയ സവിശേഷതകളും വന്ദേ മെട്രോയിൽ ഉണ്ട്.
12 കോച്ചുകൾ ചേർന്നതായിരിക്കും ഒരു വന്ദേ മെട്രോ. ആദ്യ ഘട്ടത്തിൽ റെയിൽവേ 12 വന്ദേ മെട്രോ കോച്ചുകളാണ് ആരംഭിക്കുക. റൂട്ടിലെ ആവശ്യാനുസരണം കോച്ചുകളുടെ എണ്ണം 16 വരെ വർദ്ധിപ്പിക്കും. വന്ദേ മെട്രോ ആദ്യം കൊണ്ടുവരേണ്ട നഗരങ്ങൾ ഏതൊക്കെയെന്ന് റെയിൽവേ ഇതുവരെ തീരുമാനിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.