ഊബർ ആപ്പിലെ സുരക്ഷാവീഴ്ച കണ്ടെത്തിയ ഇന്ത്യൻ ടെക്കിക്ക് 4.6 ലക്ഷം പാരിതോഷികം

സാൻഫ്രാൻസിസ്കോ: ആഗോള ഓൺലൈൻ ടാക്സി നെറ്റ് വർക്കായ ഊബറിന്‍റെ അപ്ലിക്കേഷനിലെ സുരക്ഷാവീഴ്ച കണ്ടെത്തിയ ഇന്ത്യൻ ട െക്കിക്ക് 4.6 ലക്ഷം രൂപ പാരിതോഷികം. സൈബർ സുരക്ഷാ ഗവേഷകനായ ആനന്ദ് പ്രകാശ് ആണ് ഊബർ ആപ്പിലെ സുരക്ഷാവീഴ്ച റിപ്പോർട്ട ് ചെയ്തത്.

ഏതൊരാളുടെയും ഊബർ അക്കൗണ്ടിലേക്ക് അനുമതിയില്ലാതെ പ്രവേശിക്കാൻ കഴിയുന്ന വീഴ്ചയാണ് ആനന്ദ് പ്രകാശ് റിപ്പോർട്ട് ചെയ്തത്. ഊബർ ആപ്പിലെ എ.പി.ഐ റിക്വസ്റ്റ് ഫങ്ഷനിലാണ് ഈ വീഴ്ചയുണ്ടായിരുന്നത്.

വിവരം ലഭിച്ചയുടൻ സുരക്ഷാവീഴ്ച പരിഹരിച്ചതായി ഊബർ അറിയിച്ചു. 20 ലക്ഷം ഡോളർ ലോകമെമ്പാടുമുള്ള സൈബർ സുരക്ഷാ ഗവേഷകർക്ക് നൽകുന്നുണ്ടന്നും ഊബർ അറിയിച്ചു.

നേരത്തെ, ഊബർ സംവിധാനത്തിൽ കടന്നുകയറി സൗജന്യമായി യാത്ര ചെയ്യാവുന്ന സുരക്ഷാവീഴ്ചയും ആനന്ദ് കണ്ടെത്തിയിരുന്നു.

Tags:    
News Summary - Indian Researcher Gets Rs. 4.6 Lakh Reward For Discovering Bug In Uber App

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.