ഗ്ലാസ്ഗൊ: ഭൂമിയെ സംരക്ഷിക്കണമെന്ന് ലോക നേതാക്കളോട് അഭ്യർഥിച്ച് ഇന്ത്യൻ വിദ്യാർഥിനി. വില്യം രാജകുമാരൻ ഏർപ്പെടുത്തിയ എർത്ത്ഷോട്ട് പുരസ്കാരത്തിെൻറ അന്തിമ പട്ടികയിൽ ഇടംനേടിയ തമിഴ്നാട്ടിൽനിന്നുള്ള വിനിഷ ഉമാശങ്കർ എന്ന 15കാരിയാണ് ഗ്ലാസ്ഗോയിൽ നടന്ന 'കോപ് 26' ലോക കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുത്ത നേതാക്കളോട് അഭ്യർഥന നടത്തിയത്.
സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇസ്തിരിവാഹനം എന്ന നവീന ആശയമാണ് ഉമയെ എർത്ത്ഷോട്ട് പ്രൈസ് ചുരുക്കപ്പട്ടികയിൽ ഇടംപിടിക്കാൻ അർഹയാക്കിയത്. ചൊവ്വാഴ്ച വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പങ്കെടുത്ത പുനരുപയോഗ ഊർജ സാങ്കേതികത സംബന്ധിച്ച ചർച്ചയിലാണ് ഉമയുടെ അഭിപ്രായ പ്രകടനം. തെൻറ തലമുറക്കൊപ്പം നിൽക്കാനും ഭൗമഗ്രഹത്തെ നന്നാക്കാൻ പ്രവർത്തിക്കുന്ന നവീകരണ-പരിഹാര-പദ്ധതികൾക്കൊപ്പം നിലയുറപ്പിക്കാനും ഉമ ലോകനേതാക്കളെയും സംഘടനകളെയും വ്യാപാര നേതാക്കളെയും ക്ഷണിച്ചു.
നമ്മുടെ ഭൂമിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി ഏറ്റവും വലിയ അവസരമാണെന്നതിെൻറ തെളിവാണ് ഞങ്ങൾ. ഞങ്ങൾ നിങ്ങളെ കാത്തിരിക്കില്ല. നിങ്ങൾ ഇല്ലെങ്കിലും ഞങ്ങൾ നയിക്കും. നിങ്ങൾ ഭൂതകാലത്തിൽ കുടുങ്ങിയാലും ഞങ്ങൾ ഭാവി കെട്ടിപ്പടുക്കും -ഉമ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.