ഇറ്റലിയിൽ ഇന്ത്യൻ വിദ്യാർഥികളെ അക്രമിച്ചു

മി​​ലാ​​ൻ/​ന്യൂ​ഡ​ൽ​ഹി: വ​ട​ക്ക​ൻ ഇ​റ്റ​ലി​യി​ലെ മി​ലാ​നി​ൽ  ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​നേ​രെ തു​ട​ർ​ച്ച​യാ​യി ആ​ക്ര​മ​ണം. ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്​ ജ​ന​റ​ലാ​ണ്​ (സി.​ജി.​െ​എ) ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ളോ​ട്​ പ​രി​ഭ്രാ​ന്ത​രാ​ക​രു​തെ​ന്ന്​ അ​ഭ്യ​ർ​ഥി​ച്ച സി.​ജി.​െ​എ,  വി​ഷ​യ​ത്തി​ൽ ഉ​ന്ന​ത​ത​ല​ത്തി​ൽ ഇ​ട​പെ​ട്ട്​ നി​യ​മ​ന​ട​പ​ടി കൈ​ക്കൊ​ള്ളു​മെ​ന്നും വ്യ​ക്​​ത​മാ​ക്കി. സം​ഭ​വ​ത്തെ​പ്പ​റ്റി വി​ശ​ദ റി​പ്പോ​ർ​ട്ട്​ ല​ഭി​ച്ച​താ​യും സ്​​ഥി​തി​ഗ​തി​ക​ൾ നേ​രി​ട്ട്​ വി​ല​യി​രു​ത്തി വ​രു​ന്ന​താ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്​ അ​റി​യി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക നി​ർ​ദേ​ശ​ങ്ങ​ളും സി.​ജി.​െ​എ പു​റ​ത്തി​റ​ക്കി.  

ആ​ക്ര​മ​ണം ന​ട​ന്ന സ്​​ഥ​ല​ങ്ങ​ളെ​പ്പ​റ്റി മ​റ്റ്​ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളെ അ​റി​യി​ക്കു​ക, അ​ത്ത​രം സ്​​ഥ​ല​ങ്ങ​ൾ ഒ​ഴി​വാ​ക്കി സ​ഞ്ച​രി​ക്കു​ക, പു​റ​ത്തി​റ​ങ്ങു​േ​മ്പാ​ഴും അ​ല്ലാ​ത്ത​പ്പോ​ഴും പ​ര​സ്​​പ​രം ബ​ന്ധം പു​ല​ർ​ത്തു​ക, ജാ​ഗ്ര​ത പാ​ലി​ക്കു​ക എ​ന്നി​വ​യാ​ണ്​ നി​ർ​ദേ​ശ​ങ്ങ​ൾ. തു​ട​ർ​ന്ന്, ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളു​ണ്ടാ​യാ​ൽ സി.​ജി.​െ​എ​യു​ടെ 3290884057 എ​ന്ന ന​മ്പ​റി​ൽ അ​റി​യി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. 

ഇൗ ​മാ​സം 17, 30 തീ​യ​തി​ക​ളി​ലാ​ണ്​ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ഏ​റ്റ​വും ഒ​ടു​വി​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട​താ​യി പ​റ​യു​ന്ന​ത്. ബി​യ​ർ​കു​പ്പി കൊ​ണ്ടാ​യി​രു​ന്നു ആ​ക്ര​മ​ണം. ഇ​റ്റ​ലി​യി​ൽ 1,80,000​ ഇ​ന്ത്യ​ക്കാ​രു​ണ്ട്​. ബ്രി​ട്ട​നും നെ​ത​ർ​ല​ൻ​ഡ്​​സും ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വു​മ​ധി​കം ഇ​ന്ത്യ​ക്കാ​രു​ള്ള യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ രാ​ജ്യ​മാ​ണ്​ ഇ​റ്റ​ലി.
 2012 ഫെ​ബ്രു​വ​രി​യി​ൽ  കേ​ര​ള തീ​ര​ത്ത്​ ര​ണ്ട്​ മീ​ൻ​പി​ടി​ത്ത​ക്കാ​ർ ഇ​റ്റാ​ലി​യ​ൻ നാ​വി​ക​രു​ടെ വെ​ടി​യേ​റ്റ്​ കൊ​ല്ല​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ ഇ​ന്ത്യ-​ഇ​റ്റ​ലി ന​യ​ത​ന്ത്ര ബ​ന്ധം വ​ഷ​ളാ​യി​രു​ന്നു. ര​ണ്ട്​ നാ​വി​ക​രെ​യും ഇ​റ്റ​ലി​യി​ലേ​ക്ക്​ മ​ട​ങ്ങാ​ൻ ഇ​ന്ത്യ അ​നു​വ​ദി​ച്ചെ​ങ്കി​ലും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ്​ ഹേ​ഗി​ലെ സ​മു​ദ്ര നി​യ​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്താ​രാ​ഷ്​​ട്ര കോ​ട​തി​യി​ൽ ന​ട​ന്നു​വ​രു​ക​യാ​ണ്. 

Tags:    
News Summary - Indian students attacked in Italy say assaults were racially motivated-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.