ഹ്യൂസ്റ്റൻ പ്രളയം: രണ്ട് ഇന്ത്യൻ വിദ്യാർഥികളുടെ നില ഗുരുതരം 

ന്യൂ​യോ​ർ​ക്​: ഹാർവേ ചുഴലിക്കാറ്റിനെ തുടർന്ന് ഹ്യൂസ്റ്റനിലുണ്ടായ പ്രളയത്തിൽ കുടുങ്ങിയ രണ്ട് ഇന്ത്യൻ വിദ്യാർഥികളുടെ നില ഗുരുതരം. ടെക്സസിലെ എ ആൻറ് എം സർവകലാശാല വിദ്യാർഥികളായ ശാലിനി, നിഖിൽ ഭാട്ടിയ എന്നിവരാണ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്. ടെക്സസിലെ തടാകത്തിൽ മുങ്ങിപ്പോയ ഇവരെ പൊലീസുകാർ രക്ഷപ്പെടുത്തുകയായിരുന്നു. 

അമേരിക്കയിലെ ഇന്ത്യൻ സ്ഥാനപതി ആശുപത്രിയിലെത്തുകയും വിദ്യാർഥികളുടെ ആരോഗ്യവിവരങ്ങൾ പരിശോധിക്കുകയും ചെയ്യുന്നുണ്ട്. കോൺസുലേറ്റ് അധികൃതർ വിവരം ബന്ധുക്കളെ അറിയിച്ചതിനെ തുടർന്ന് നിഖിലിന്‍റെ മാതാവ് അമേരിക്കയിലെത്തി. ശാലിനിയുടെ സഹോദരൻ നാളെ എത്തുമെന്ന് അധികൃതർ അറിയിച്ചു.

ഹാ​ർ​വി കൊ​ടു​ങ്കാ​റ്റും തു​ട​ർ​ന്നു​ണ്ടാ​യ പേ​മാ​രി​യും അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ നാ​ലാ​മ​ത്തെ ന​ഗ​ര​ത്തെ പ്ര​ള​യ​ത്തി​ൽ മു​ക്കി​​യ​തോ​ടെ 200 ഒാ​ളം ഇന്ത്യൻ വിദ്യാർഥികളാണ് ഹ്യൂ​സ്​​റ്റ​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്​. ഇ​വ​രെ സു​ര​ക്ഷി​ത​സ്​​ഥ​ല​ങ്ങ​ളി​െ​ല​ത്തി​ക്കാ​നു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. 

ഭ​ക്ഷ​ണ​വും മ​റ്റ്​ അ​വ​ശ്യ സാ​ധ​ന​ങ്ങ​ളും യൂ​നി​വേ​ഴ്​​സി​റ്റി​യി​ലേ​ക്കെ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന്​ കോ​ൺ​സു​ലേ​റ്റ്​ ജ​ന​റ​ൽ അ​നു​പം റാ​യ്​ അ​റി​യി​ച്ചു. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്​ കോ​ൺ​സു​ലേ​റ്റ്​ ജ​ന​റ​ലു​മാ​യി സം​സാ​രി​ച്ച​താ​യി ട്വി​റ്റ​റി​ൽ അ​റി​യി​ച്ചിരുന്നു. 

Tags:    
News Summary - Indian students rescued from lake amid Hurricane Harvey critical-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.